ബെംഗളൂരു: ഭർത്താവ് അസ്വാഭാവിക മരണത്തിന് കീഴടങ്ങിയെന്ന് പൊലീസിനെ ധരിപ്പിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ (Wife Killed Husband With Her Lover). രണ്ട് പ്രതികളെയും ബെംഗളൂരു എച്ച്എസ്ആർ ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്‌തു. വെങ്കട്ടരമണ നായിക്കിനെ (35) കൊലപ്പെടുത്തിയ നന്ദിനിയും കാമുകൻ നിതീഷ് കുമാറുമാണ് അറസ്റ്റിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു.
എച്ച്എസ്ആർ ലേഔട്ട് സെക്‌ടർ രണ്ടിലെ ഒരു വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തിരുന്ന വെങ്കട്ടരമണനെ ചൊവ്വാഴ്‌ച രാത്രിയാണ് തലയിൽ കല്ല് അടിച്ച് കൊലപ്പെടുത്തിയത്. വീടിന്‍റെ കുളിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
വെങ്കട്ടരമണ സെക്യൂരിറ്റിയായി ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം അവിടെ താമസിക്കുകയും ചെയുകയായിരുന്നു. ബുധനാഴ്‌ച രാവിലെ കുളിമുറിക്ക് സമീപം സംശയാസ്‌പദമായ നിലയിൽ ഭർത്താവിന്‍റെ മൃതദേഹം കണ്ടതായി ഭാര്യ എച്ച്എസ്ആർ ലേഔട്ട് പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചയാളുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആന്ധ്രാപ്രദേശ് സ്വദേശികളായ നന്ദിനിയും നിതീഷ് കുമാറും ചെറുപ്പം മുതലേ പരിചയമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നന്ദിനിയുടെ വിവാഹത്തിന് ശേഷവും നിതീഷ് കുമാർ അവരെ കാണാറുണ്ടായിരുന്നു. ജനുവരി ആറിന് ഭർത്താവ് വീട്ടിലില്ലാത്തപ്പോൾ നിതീഷ് കുമാറിനെ യുവതി വീട്ടിലേക്ക് ക്ഷണിച്ചു. ഇരുവരും വീട്ടിലിരിക്കുമ്പോൾ പെട്ടെന്ന് ഭർത്താവ് വെങ്കിട്ടരമണൻ വീട്ടിലെത്തി.
ഈ സമയം ഇരുവരും ചേർന്ന് തലയിൽ കല്ല് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്. പിന്നീട് മൃതദേഹം വീടിന് പുറത്ത് കുളിമുറിക്ക് സമീപം ഉപേക്ഷിക്കകയായിരുന്നു. മൃതദേഹത്തിന് സമീപം മൂർച്ചയുള്ള കല്ല് വച്ച ശേഷം വീണാണ് മരിച്ചതെന്ന് കഥമെനയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് പരിചയക്കാരാണ് കൊലപാതകം നടത്തിയതെന്ന് സംശയിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച യഥാർത്ഥ വിവരം പുറത്തായത്. നിലവിൽ നന്ദിനിയെയും കാമുകൻ നിതീഷ് കുമാറിനെയും എച്ച്എസ്ആർ ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കി യുവാവ്: ഇക്കഴിഞ്ഞ ജനുവരി 1 ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ഡിഎല്‍എഫ് ഫേസ് 3 ഏരിയയിലെ അപ്പാര്‍ട്ട്മെന്‍റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശര്‍മയാണ് കൗശാംബി മെട്രോ സ്റ്റേഷനില്‍ മരിച്ചത്.
രാവിലെ 10.30 ഓടെ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ തന്നെ ഇയാള്‍ മെട്രോ സ്റ്റേഷനില്‍ എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപ്പാര്‍ട്ട്മെന്‍റില്‍വച്ച് ഭാര്യ ലക്ഷ്‌മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാള്‍ കുട്ടിയെ അമ്മയുടെ മൃതദേഹത്തിനടുത്ത് ഉപേക്ഷിച്ച് വീടുപൂട്ടി കടന്നുകളയുകയായിരുന്നു.
ALSO READ:നവവധു മുന്‍ കാമുകനുമൊത്ത് കാറില്‍ കറങ്ങി, ചോദ്യം ചെയ്‌ത അച്ഛനെ കാറിടിച്ച് കൊന്നു; പശ്ചിമ ബംഗാളില്‍ നടന്നത് എന്ത്?