കേരളം

kerala

ETV Bharat / bharat

talaq | വിവാഹം കഴിഞ്ഞ് 2 മാസത്തിന് ശേഷം കത്തയച്ച് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി - കബീര്‍

രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരും ഇക്കഴിഞ്ഞ ജൂണ്‍ ഏഴാം തീയതിയായിരുന്നു വിവാഹിതരായത്

talaq  Wife given talaq  talaq by post  two months of marriage  muthalaq  kabeer  salima  talaq through phone  muslim  muslim controversial custom  കത്തയച്ച് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി  മുത്തലാഖ്  പരാതിയുമായി യുവതി  പ്രണയത്തിലായിരുന്ന ഇരുവരും  ഉത്തര്‍പ്രദേശ്  കോട്‌വാലി  സാലിമ  കബീര്‍  ഫോണിലൂടെ മുത്തലാഖ്
talaq | വിവാഹം കഴിഞ്ഞ് 2 മാസത്തിന് ശേഷം കത്തയച്ച് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി

By

Published : Aug 2, 2023, 8:11 PM IST

മഥുര(ഉത്തര്‍ പ്രദേശ്): വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭര്‍ത്താവ് കത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്നാരോപിച്ച് പൊലീസ് മേധാവിക്ക് പരാതി നല്‍കി യുവതി. ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ജില്ലയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കബീറിനെതിരെയാണ് ഭാര്യ സാലിമ പരാതി നല്‍കിയത്. രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരും ഇക്കഴിഞ്ഞ ജൂണ്‍ ഏഴാം തീയതിയായിരുന്നു വിവാഹിതരായത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് കബീര്‍ ഫത്തേപൂര്‍ സിക്രി ആഗ്രയിലെ ബന്ധുവിന്‍റെ സ്ഥലത്തേക്ക് ഭാര്യയെ കൊണ്ടുപോകുകയും അവിടെ താമസമാക്കുകയും ചെയ്‌തു.

കബീറിന്‍റെ മാതാപിതാക്കള്‍ മര്‍ദിച്ചുവെന്ന് സാലിമ: ജൂലൈ 21ന് വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് ഭാര്യയെ തനിച്ചാക്കി മടങ്ങിയ കബീര്‍ മടങ്ങിയെത്തിയിരുന്നില്ല. ശേഷം, അടുത്ത ദിവസം തന്‍റെ ഭര്‍ത്താവിനെ അന്വേഷിച്ച് സാലിമ ഭര്‍തൃഗൃഹത്തില്‍ എത്തിയിരുന്നു. എന്നാല്‍, വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സാലിമയെ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ മര്‍ദിച്ചുവെന്ന് അവര്‍ പരാതിയില്‍ പറഞ്ഞു.

പിന്നീട് ജൂലൈ 31ന് കബീര്‍ തന്നെ ഉപേക്ഷിച്ചു എന്ന കത്തായിരുന്നു സാലിമയ്‌ക്ക് ലഭിച്ചിരുന്നത്. സാലിമയെ മനഃപൂര്‍വം ചതിക്കുകയാണെന്നും കബീര്‍ കത്തില്‍ കുറിച്ചിരുന്നു. പലതവണ സാലിമ കബീറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ലഭ്യമായിരുന്നില്ല.

പ്രേമം നടിച്ച് കബീര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് സാലിമ പൊലീസിനോട് പറഞ്ഞു. കബീറിന്‍റെ മാതാപിതാക്കളും ഇതിന് കൂട്ട് നിന്നു. വിവാഹ ശേഷമാണ് കബീറിന്‍റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്ന് സാലിമ പറഞ്ഞു.

ഫോണിലൂടെ മുത്തലാഖ് ചൊല്ലി:അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തെന്നാരോപിച്ച് പൊലീസില്‍ യുവതി പരാതി നല്‍കിയിരുന്നു. ബിഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. തങ്ങള്‍ 24 വര്‍ഷമായി വിവാഹിതരാണെന്നും തങ്ങള്‍ക്ക് മൂന്ന് മക്കളുണ്ടെന്നും യുവതി പറയുന്നു.

തന്നെ നിരന്തരം പീഡിപ്പിക്കുന്നയാളാണ് തന്‍റെ ഭര്‍ത്താവെന്നും നിസാര കാര്യങ്ങള്‍ക്ക് ദിവസങ്ങളോളം മര്‍ദിക്കാറുണ്ടെന്നും തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്. സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതെന്നും എന്നാല്‍ അദ്ദേഹം മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തെന്നും യുവതി പരാതിയില്‍ പറയുന്നു. ഇയാള്‍ നേരത്തെ വിവാഹം ചെയ്‌ത രണ്ട് യുവതികളെ മുത്തലാഖ് ചെയ്‌തിട്ടുണ്ടെന്നും മക്കളുടെ ചെലവിന് പണം ആവശ്യപ്പെട്ട തനിക്ക് പണം നല്‍കിയതിന് ശേഷം ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നും യുവതി പറഞ്ഞു. ഫോണിലൂടെ വിവാഹമോചനം നേടിയെന്നത് സംബന്ധിച്ച് യുവതിയുടെ പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സഫീർ ആലം പറഞ്ഞു.

മുസ്‌ലിം സ്ത്രീകളുടെ (വിവാഹത്തിന്‍റെ അവകാശ സംരക്ഷണം) നിയമം ഉടനടി മുത്തലാഖ് ചൊല്ലുന്നത് നിരോധിച്ചിരിക്കുന്നു. ഈ നിയമ പ്രകാരമുള്ള കുറ്റത്തിന് മൂന്ന് വർഷം വരെ തടവ് ലഭിക്കാം. ഒറ്റയടിക്ക് മൂന്ന് തവണ തലാഖ് ചൊല്ലി ഭര്‍ത്താവ് ഭാര്യയെ വേര്‍പെടുത്താവുന്ന മുസ്‌ലിം സമുദായത്തിലെ വിവാദമായ ആചാരമാണിത്.

ABOUT THE AUTHOR

...view details