മീററ്റ് (ഉത്തർ പ്രദേശ്):ഭാര്യ ക്രൂരമായി പീഡിപ്പിക്കുകയും കണ്ണിൽ ആസിഡ് ഒഴിക്കുകയും ചെയ്‌തതായി ഭർത്താവിന്‍റെ പരാതി. തന്നെ വടികൊണ്ട് മർദിച്ചെന്നും ചോരവാർന്നെന്നും ഇരയായ നദീം പൊലീസിനോട് പറഞ്ഞു (Wife Breaks The Head Of Her Husband). ലിസാഡി ഗേറ്റിലെ മേവ്ഗർഹി നിവാസിയായ യുവാവിനാണ് ഭാര്യയുടെ ക്രൂരപീഡനം നേരിടേണ്ടി വന്നത്. ഉത്തർ പ്രദേശിലെ മീററ്റിൽ വ്യാഴാഴ്‌ചയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
സംഭവത്തെക്കുറിച്ച്:ബുധനാഴ്‌ച രാത്രി വീട്ടിൽ ഉറങ്ങുകയായിരുന്ന നദീമിന്‍റെ അടുത്തേക്ക് ഭാര്യ ശബ്‌നം വടിയുമായി എത്തി. തുടർന്ന് ഉറങ്ങിക്കിടക്കുമ്പോൾ യുവാവിന്‍റെ തലയിൽ വടികൊണ്ട് അടിച്ച് തല പൊട്ടിക്കുകയും കണ്ണുതുറന്ന ഉടനെ ഭാര്യ ആസിഡ് നിറച്ച കുപ്പി അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്ക് എറിയുകയുമായിരുന്നു.
താൻ നിലവിളിച്ചുകൊണ്ടിരുന്നെങ്കിലും ഭാര്യ ഒരു ദയയും കാണിച്ചില്ലെന്ന് ഭർത്താവ് ആരോപിച്ചു. ഇയാളുടെ നിലവിളി കേട്ട് അയൽവാസികൾ സ്ഥലത്തെത്തിയതായും അവരാണ് തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചതെന്നും ഇര പൊലീസിനോട് പറഞ്ഞു.
പിന്നീട് യുവാവ് തലയിൽ ബാൻഡേജുമായി പൊലീസ് സ്‌റ്റേഷനിലെത്തി നിലവിളിക്കുകയായിരുന്നു. ആരുടെയും അടുത്ത് ഇരിക്കാൻ പോലും തന്‍റെ ഭാര്യ സമ്മതിക്കുന്നില്ലെന്ന് യുവാവ് ആരോപിച്ചു. ഭാര്യയായ ശബ്‌നം ഭർത്താവിനെ എപ്പോഴും ഭയപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ആസിഡ് ഒഴിക്കുകയും വടികൊണ്ട് തല പൊട്ടിക്കുകയും ചെയ്‌തതിനെ തുടർന്ന് ഭാര്യ ശബ്‌നത്തിനെതിരെ ഭർത്താവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഭാര്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവാവ് ഉന്നയിച്ചതെന്ന് ലിസാദി ഗേറ്റ് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ജിതേന്ദ്ര കുമാർ പറഞ്ഞു.