കേരളം

kerala

ETV Bharat / bharat

നിരന്തരം വഴക്ക് ; ഉറങ്ങിക്കിടന്ന ഭർത്താവിനെ അടിച്ചുകൊന്ന് ഭാര്യ, പിന്നാലെ അറസ്റ്റ്

ബന്ദേശ്വർ ഒറോൺ ആണ് ഭാര്യ സസ്‌തി ഉറൈനിന്‍റെ ആക്രമണത്തിൽ മരിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

Wife beat husband to death in family dispute  ഭർത്താവിനെ അടിച്ചുകൊന്ന് ഭാര്യ  crime news  റാഞ്ചി  Gumla Jharkhand  Gumla crime news  സസ്‌തി ഉറൈൻ  Bishanpur
ഭർത്താവിനെ അടിച്ചുകൊന്ന് ഭാര്യ

By

Published : Jul 27, 2023, 8:54 AM IST

Updated : Jul 27, 2023, 2:30 PM IST

റാഞ്ചി : നിരന്തരമായ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ അടിച്ചുകൊലപ്പെടുത്തി ഭാര്യ. ജാർഖണ്ഡിലെ ഗുംല സ്വദേശി ബന്ദേശ്വർ ഒറോൺ ആണ് ഭാര്യ സസ്‌തി ഉറൈനിന്‍റെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്‌ച (ജൂലൈ 24) രാത്രി ബിഷൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാപു ബിരിതോളി ഗ്രാമത്തിലാണ് സംഭവം.

ബന്ദേശ്വർ ഒറോൺ ഭാര്യ സസ്‌തി ഉറൈനുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൊലപാതകം നടന്ന ദിവസം രാത്രിയിലും ദമ്പതികൾക്കിടയിൽ ചില കാര്യങ്ങളുടെ പേരിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ബന്ദേശ്വർ ഒറോണിനെ സസ്‌തി ഉറൈൻ വടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബന്ദേശ്വർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഭർത്താവ് മരിച്ചതോടെ യുവതി ഓടി രക്ഷപ്പെട്ടു.

കൊലപാതക സമയത്ത് ദമ്പതികളുടെ രണ്ട് മക്കളും തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. പിതാവ് മരിച്ചതുകണ്ട് കുട്ടികളാണ് അയൽവാസികളെ വിവരം അറിയിച്ചത്. വീടിനടുത്ത് തടിച്ചുകൂടിയ പ്രദേശവാസികളാണ് ബിഷൻപൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് അന്വേഷണത്തിനിടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പിതാവിനെ കൊലപ്പെടുത്താൻ കത്തി വാങ്ങിയത് ഓൺലൈനിലൂടെ ; കുടുംബ വഴക്കിനെത്തുടർന്ന് മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ നളന്ദയിലെ ഗിരിയക് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ധോരാഹി ഗ്രാമത്തിലെ സനോജ് സിങിനെയാണ് ഇയാളുടെ മകൻ കുത്തിക്കൊലപ്പെടുത്തിയത്. മാർച്ച് 16നാണ് കേസിനാസ്‌പദമായ സംഭവം. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്

എൻഎച്ച്-31ൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നൈറ്റ് ഗാർഡ് ജോലിക്കിടെയാണ് സനോജ് സിങ്ങിന് കുത്തേറ്റത്. അജ്ഞാതരായ അക്രമികൾ കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു രാജ്‌ഗിർ ഡിഎസ്‌പി പ്രദീപ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്. പ്രതിയെ കണ്ടെത്താനാകാത്തതിനാൽ നളന്ദ എസ്‌പി വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സനോജിനെ കൊലപ്പെടുത്തിയത് സ്വന്തം മകനാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുടുംബ പ്രശ്‌നങ്ങൾ മൂലമാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഓണ്‍ലൈനിൽ നിന്ന് വാങ്ങിയതാണെന്നും പ്രതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

ALSO READ :കുടുംബ വഴക്ക് ; പിതാവിനെ കുത്തിക്കൊലപ്പെടുത്തി മകൻ, കത്തി വാങ്ങിയത് ഓണ്‍ലൈനായി

'എൻഎച്ച്-31-ലെ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നൈറ്റ് ഗാർഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഗാർഡ് സനോജ് സിങ്ങിനെ സ്വന്തം മകൻ കൊലപ്പെടുത്തി. ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കൊലപാതകത്തിനായി പ്രതി ഓൺലൈനിൽ കത്തി ഓർഡർ ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.' രാജ്‌ഗിർ ഡിഎസ്‌പി പ്രദീപ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Last Updated : Jul 27, 2023, 2:30 PM IST

ABOUT THE AUTHOR

...view details