വിസയുണ്ടായിരുന്നിട്ടും എന്തിനാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുഎസ് തിരിച്ചയയ്‌ക്കുന്നത്? നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് സംഭവിക്കുന്ന തെറ്റുകള്‍ എന്തെല്ലാമാണ്? ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യണം?(How to apply for study in the US)
- സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ എന്തെങ്കിലും നേരിയ വ്യത്യാസം വന്നാല്‍ വിസയുണ്ടെങ്കില്‍ പോലും അമേരിക്കയില്‍ തുടരാന്‍ സാധിക്കില്ല
- സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ (Social media posts) ചാറ്റുകള്‍ എന്നിവ തിരിച്ചയ്‌ക്കുന്നതിന് കാരണമാകുന്നു
- ഏതാനും ദിവസങ്ങളിലായി 500 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ മടങ്ങാന്‍ നിര്‍ബന്ധിതരായത്
- ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മടിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കോണ്‍സുലേറ്റ് വൃത്തങ്ങളില്‍ നിന്നുള്ള വിദഗ്‌ധര്‍ ഉപദേശിക്കുന്നു
ഹൈദരാബാദ് : ആഗ്രഹിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റും വിസയും നേടി ആഹ്ളാദത്തോടെ അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പേടിസ്വപ്‌നം ആവുകയാണ് ഇമിഗ്രേഷന്‍ അധികൃതര്‍. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും (Social media posts) ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് ചിലരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയയ്‌ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മാത്രം ഇത്തരത്തില്‍ 500ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് തിരിച്ചുപോരാന്‍ നിര്‍ബന്ധിതരായത്. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് സെപ്‌റ്റംബര്‍ മാസങ്ങളില്‍ വിദേശത്തേക്ക് പോകാനൊരുങ്ങുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. പഠനം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയില്‍ തുടരാന്‍ അനുവദിക്കുന്ന രേഖയല്ല വിസ (US Visa) എന്നും വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച രേഖകള്‍ തെറ്റാണെന്ന് കണ്ടാല്‍ എപ്പോള്‍ വേണമെങ്കിലും നടപടിയെടുക്കാമെന്നും അമേരിക്കന്‍ കോണ്‍സുലേറ്റ് (US Consulate) വൃത്തങ്ങള്‍ അറിയിക്കുന്നു.
ഇംഗ്ലീഷില്‍ ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ :വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിദ്യാര്‍ഥികളുടെ എഫ് 1 വിസകളും (US F1 Visa) (വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കുടിയേറ്റ ഇതര വിസ) ബോര്‍ഡിങ് പാസുകളും (Boarding pass) ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. 'പോര്‍ട്ട് ഓഫ് എന്‍ട്രി' (port of entry) എന്നാണ് ഈ നടപടിക്രമം അറിയപ്പെടുന്നത്. എല്ലാവരോടും ഇല്ലെങ്കിലും ചില വിദ്യാര്‍ഥികളോടെങ്കിലും ഉദ്യോഗസ്ഥര്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കും. ഏത് സര്‍വകലാശാലയില്‍ ആണ് നിങ്ങള്‍ ചേരാന്‍ പോകുന്നത്? ഏത് കോഴ്‌സ് ആണ് തെരഞ്ഞെടുത്തത് ? താമസം എവിടെയാണ് ? ഇത്തരം ലളിതമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെങ്കില്‍ പോലും ചില വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കാന്‍ സാധിക്കാറില്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറയുന്നു. തിരിച്ചയയ്‌ക്കപ്പെടുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇംഗ്ലീഷില്‍ പ്രാഥമിക പരിജ്ഞാനം ഇല്ലെന്നാണ് പറയുന്നത്. ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ (GRE, TOEFL) സ്‌കോറുകള്‍ പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
'ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ (US immigration officials) ചോദ്യം ചെയ്യാന്‍ കഴിയില്ല. ചില ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ മുറിയില്‍ ഇരുത്തി അവരുടെ ലാപ്‌ടോപ്പുകളും ഫോണുകളും പരിശോധിക്കും.സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണോ അല്ലയോ എന്നറിയാന്‍ 'ഇവ വ്യാജമാണോ' എന്ന് ഭീഷണി സ്വരത്തില്‍ ചോദിക്കും. ആണെന്ന് സമ്മതിച്ചാല്‍ അവരെ തിരിച്ചയയ്‌ക്കും. അല്ലാത്ത പക്ഷം ജയിലില്‍ പോകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തും'-കാലിഫോര്‍ണിയയില്‍ എംഎസ് (MS in California) നാലാം സെമസ്റ്റര്‍ പഠിക്കുന്ന തെലുഗു വിദ്യാര്‍ഥി പറയുന്നു.
സോഷ്യല്‍ മീഡിയ ചാറ്റുകളും പോസ്റ്റുകളും :വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ഫേസ്‌ബുക്ക് (facebook) ഇന്‍സ്റ്റഗ്രാം (Instagram) പോസ്റ്റുകള്‍, ഇ മെയിലുകള്‍ (E mail) എന്നിവ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലേക്ക് പോകുന്നതിന് തടസമാകുന്നുണ്ട്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് (immigration officials) സംശയം തോന്നുന്ന ആരെയും ചോദ്യം ചെയ്യുന്നതിനായി അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പരിശോധിക്കും. ഉദാഹരണത്തിന്, ആദ്യ ദിവസം മുതല്‍ എനിക്കൊരു പാര്‍ട്‌ടൈം ജോലി ചെയ്യാന്‍ സാധിക്കുമോ? ഫീസിന് ആവശ്യമായ പണം ബാങ്ക് അക്കൗണ്ടില്‍ എങ്ങനെ കാണിക്കും? ഇതിനായി കണ്‍സള്‍ട്ടന്‍സികള്‍ക്ക് എത്ര തുക നല്‍കണം? സുഹൃത്തുക്കളുമായി ഇത്തരം സംസാരങ്ങള്‍ ഉണ്ടായാല്‍ ഇത്തരക്കാരെ ഉറപ്പായും തിരിച്ചയയ്‌ക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒപ്പം വിദ്വേഷ പോസ്റ്റുകളും ഗൗരവമായി കാണും.