ന്യൂഡല്‍ഹി:കൊവിഡ് പോരാട്ടത്തില്‍ വിദേശ സഹായങ്ങള്‍ സ്വീകരിച്ചത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രം എന്തുകൊണ്ട് മറച്ചുവയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. ഇക്കാര്യങ്ങളില്‍ എന്തുകൊണ്ടാണ് സര്‍ക്കാരിന് സുതാര്യത വരുത്താന്‍ സാധിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു. പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ എത്തിയിരുന്നു. ഇന്ത്യയ്ക്ക് എന്തൊക്കെ സഹായങ്ങളാണ് ലഭിച്ചത് ? അവ എവിടെ ? ആരാണ് അവയിൽ നിന്ന് പ്രയോജനം നേടുന്നത് ? അവ സംസ്ഥാനങ്ങൾക്ക് എങ്ങനെ അനുവദിക്കപ്പെടുന്നു? എന്തുകൊണ്ട് ഇക്കാര്യത്തില്‍ സുതാര്യതയില്ല ? - രാഹുല്‍ ചോദിച്ചു.
വിദേശ സഹായ വിവരങ്ങളിൽ സുതാര്യതയില്ല: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ - കൊവിഡ്
വിദേശ സഹായങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി.
വിദേശ സഹായ വിവരങ്ങളിൽ സുതാര്യതയില്ല: കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
Also Read:ജനങ്ങളുടെ ജീവനേക്കാള്‍ പ്രധാനമന്ത്രിക്ക് വലുത് ഈഗോയെന്ന് രാഹുല്‍
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച സെന്‍റര്‍ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) റിപ്പോട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. വാക്സിനുകളോ ജോലിയോ ഇല്ല, കൊവിഡ് മഹാമാരിയുടെ ആഘാതം പൊതുജനം നേരിടുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.