ന്യൂഡൽഹി: ഇന്ത്യൻ മണ്ണ് പിടിച്ചടക്കിയ ചൈനയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2020 ഏപ്രിലിലെ തൽസ്ഥിതി പുനസ്ഥാപിക്കാൻ പോലും ആയിട്ടില്ല. പൊരുതാൻ സൈന്യം തയാറായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ലെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫിംഗര്‍ ഫോര്‍ വരെ ഇന്ത്യയുടെ ഭൂപ്രദേശമാണ്. എന്നാല്‍ ഫിംഗര്‍ ത്രീയിലേക്ക് മാറുകയാണെന്നാണ് പ്രതിരോധ മന്ത്രി പറയുന്നത്. ഇത് ഏത് സാഹചര്യത്തിലാണെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണം.
പ്രധാനമന്ത്രി ചൈനക്ക് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ വിട്ടുകൊടുത്തെന്ന് രാഹുൽ ഗാന്ധി - ന്യൂഡൽഹി
ഫിംഗര്‍ ഫോര്‍ ഇന്ത്യയുടെ പോസ്റ്റാണ്. ഫിംഗര്‍ ത്രീയിലേക്ക് മാറുകയാണെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ഭീരുവായ പ്രധാനമന്ത്രി ചൈനക്ക് കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി
മോദി ചൈനയോട് കീഴടങ്ങിയിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ചൈന കയ്യേറിയ സ്ഥലങ്ങളില്‍ അവരിപ്പോഴും തുടരുകയാണ്. പ്രധാനമന്ത്രി ഇന്ത്യൻ മണ്ണ് നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സൈന്യത്തിൻ്റെ ത്യാഗത്തെ ഒറ്റിക്കൊടുക്കുകയാണ്. ഇന്ത്യയിൽ ആരെയും ഇത് ചെയ്യാൻ അനുവദിക്കരുത്. തന്ത്രപ്രധാനമായ ഡെപ്‌സാങ് സമതലത്തെക്കുറിച്ച് പ്രതിരോധ മന്ത്രി ഒരു വാക്കുപോലും സംസാരിച്ചില്ല. ഈ രാജ്യത്തിൻ്റെ മണ്ണ് സംരക്ഷിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.