ഓക്സ്ഫോഡ് അസ്ട്ര സിനേക്കാ കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് ഡബ്ലിയുഎച്ച്ഒ
രണ്ട് ഡോസ് എടുക്കുമ്പോൾ തന്നെ വാക്സിൻ മികച്ച രോഗപ്രതിരോധ ശേഷി മനുഷ്യനിൽ ഉണ്ടാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ആഗോളതലത്തിൽ ഉപയോഗിക്കാൻ അനുയോജ്യമായ വാക്സിൻ ഓക്സ്ഫോഡ് അസ്ട്ര സെനേക്കായെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി:ഇന്ത്യ അടക്കമുളള രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഓക്സ്‌ഫോഡ് അസ്ട്ര സിനേക്കാ കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന. ലോകമെങ്ങും ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ വാക്സിൻ ഇതാണെന്നും ലോകാരോഗ്യ സംഘടനാ വിശദീകരിച്ചു. രണ്ട് ഡോസ് എടുക്കുമ്പോൾ തന്നെ വാക്സിൻ മികച്ച രോഗപ്രതിരോധ ശേഷി മനുഷ്യനിൽ ഉണ്ടാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 65 വയസ് കഴിഞ്ഞ ആളുകളിലും വാക്സിൻ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.