ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് കൊവിഡ് അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നൽകി. ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പാണ് അടിയന്തര ഉപയോഗ ലിസ്റ്റിലേക്ക് കൊവാക്‌സിന് അനുമതി നൽകിയത്.
കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള വാക്‌സിൻ പട്ടികയിലേക്ക് കൊവാക്‌സിനെയും ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തി.
കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
അടിയന്തര സാഹചര്യങ്ങളിൽ കൊവാക്‌സിൻ ഉപയോഗിക്കുന്നതിനായുള്ള ക്രിനിക്കൽ ട്രയൽ ഡാറ്റ വിലയിരുത്തുകയായിരുന്നു ലോകാരോഗ്യ സംഘടന. രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികളിൽ കൊവാക്‌സിൻ 77.8 ശതമാനവും ഡെൽറ്റ വേരിയന്‍റ് രോഗികളിൽ 65.2 ശതമാനം ഫലപ്രദമാണെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.
READ MORE:കൊവാക്‌സിന് അംഗീകാരം തേടി ഭാരത് ബയോടെക് വീണ്ടും ലോകാരോഗ്യ സംഘടനയ്‌ക്ക് മുന്നിൽ