കേരളം

kerala

ETV Bharat / bharat

ആരാണ് നവജ്യോത് സിങ്‌ സിദ്ദു; ജയില്‍ മോചിതനായ പഞ്ചാബിന്‍റെ ജനകീയ നേതാവിനെക്കുറിച്ച് അറിയാം...

സ്‌പോർട്‌സ്‌മാൻ, കോമഡി നടൻ, രാഷ്‌ട്രീയ നേതാവ് എന്നീ വേഷങ്ങൾ ജീവിതത്തിൽ പകർന്നാടിയ നവജ്യോത് സിങ്‌ സിദ്ദുവിനെക്കുറിച്ച് വിശദമായി നോക്കാം...

Navjot Singh Sidhu  നവജ്യോത് സിംഗ് സിദ്ദു  പഞ്ചാബ്  നവജ്യോത് സിങ് സിദ്ദു മോചിതനായി  punjab politics  punjab  congress  aam admi party
Navjot Singh Sidhu

By

Published : Apr 2, 2023, 3:12 PM IST

ചണ്ഡീഗഡ്: 34 വർഷം പഴക്കമുള്ള കേസിൽ ഒരു വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച്, മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു പട്യാല ജയിലിൽ നിന്ന് ഇന്ന് മോചിതനായി. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതാണ് കേസ്. സിദ്ദുവിന് ഊഷ്‌മളമായ വരവേൽപ്പാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നൽകിയത്. കോൺഗ്രസിന്‍റെ ഈ ജനപ്രിയ നേതാവിനെക്കുറിച്ച് കൂടുതൽ അറിയാം.

നവജ്യോത് സിങ് സിദ്ദുവിന്‍റെ ജനനം: മുൻ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് നവജ്യോത് സിങ് സിദ്ദുവിന്‍റെ കുടുംബപ്പേര് ഷെറി എന്നാണ്. 1963 ഒക്ടോബർ 20ന് പട്യാല ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. സിദ്ദുവിന്‍റെ പിതാവിന്‍റെ പേര് ഭഗവന്ത് സിങ് എന്നും അമ്മയുടെ പേര് നിർമൽ സിദ്ദു എന്നുമാണ്. ഭാര്യയുടെ പേര് നവജ്യോത് കൗർ സിദ്ദു. സിദ്ദുവിന് ഒരു പെൺകുട്ടിയും ആൺകുട്ടിയുമുണ്ട്.

കായികതാരത്തിൽ നിന്ന് സിനിമയിലേക്കുള്ള യാത്രയുടെ തുടക്കം: നവജ്യോത് സിങ് സിദ്ദുവിന്‍റെ വിളിപ്പേര് ഷെറി എന്നായിരുന്നു. തന്‍റെ ക്രിക്കറ്റ് കരിയറിൽ സിദ്ദുവിനെ മികച്ച ബാറ്റിങിന് സിക്‌സർ സിദ്ദു എന്നും മികച്ച ഫീൽഡിങിന് ജോൺടി സിങ് എന്നും വിളിക്കപ്പെട്ടിരുന്നു. 'മുജ്‌സെ ശാദി കരോഗി', 'എബിസിഡി 2' എന്നീ ചിത്രങ്ങളിൽ സിദ്ദു അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. 'മേരാ പിൻഡ്' എന്ന പഞ്ചാബി ചിത്രത്തിലും അഭിനയിച്ചു.

രാഷ്ട്രീയ യാത്രയുടെ തുടക്കം: കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു 1999 ഡിസംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അതിനുശേഷം 2004ൽ അമൃത്സറിൽ നിന്ന് ബിജെപി ടിക്കറ്റിൽ ആദ്യമായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്‌തു. എന്നാൽ, 2006ൽ 1988ലെ റോഡ് റേജ് കേസിൽ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ലോക്‌സഭയിൽ നിന്ന് രാജിവച്ചു.

ആവാസ് ഇ പഞ്ചാബ് എന്ന സംഘടനയുടെ തുടക്കം: 2009ൽ അദ്ദേഹം തന്‍റെ കോൺഗ്രസ് എതിരാളിയായ സുരീന്ദർ സിംഗ്ലയെ 77,626 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിദ്ദു മത്സരിച്ചിരുന്നില്ല. മോദി സർക്കാർ 2016 ഏപ്രിലിൽ സിദ്ദുവിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്‌തു. പക്ഷേ, 2016 ജൂലൈ 18ന് അദ്ദേഹം രാജ്യസഭയിൽ നിന്ന് രാജിവച്ചു. തുടർന്ന് ഇതേവർഷം 2016 സെപ്റ്റംബറിൽ നവജ്യോത് സിങ് സിദ്ദു ബിജെപിയിൽ നിന്നും രാജിവച്ചു. ശേഷം ആവാസ് ഇ പഞ്ചാബ് എന്ന സംഘടന ആരംഭിച്ചു.

സിദ്ദു കോൺഗ്രസിൽ ചേർന്നത് എങ്ങനെ: നവജ്യോത് സിങ് സിദ്ദു ആം ആദ്‌മി പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകാൻ തുടങ്ങിയ സമയം. ആം ആദ്‌മി പാർട്ടിയിൽ നിന്ന് നവജ്യോത് സിങ് പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖമാകുമോ എന്ന ചർച്ചയും നടന്നു. ഇതിന് പിന്നാലെയാണ് 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സിദ്ദു കോൺഗ്രസിന്‍റെ ചേരിയിലെത്തിയത്. 2017ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ജനങ്ങൾ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചത് കോൺഗ്രസ് സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ്. ഈ വിജയത്തിന് ശേഷം പഞ്ചാബ് മന്ത്രിസഭയിൽ സിദ്ദുവിന് സുപ്രധാനമായ ചുമതല ലഭിച്ചു. ഇതിനുപിന്നാലെ 2019ൽ ക്യാപ്റ്റൻ അമരീന്ദർ സിങ് മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തി. ഇതിൽ പ്രതിഷേധിച്ച് സിദ്ദു രാജിവച്ചു.

മുഖ്യമന്ത്രി പദത്തിനായി അവകാശവാദം, ഒടുവില്‍..: നവജ്യോത് സിദ്ദു മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് ശേഷം മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അതൃപ്‌തി പ്രകടിപ്പിച്ചു തുടങ്ങി. ഇതിനുശേഷവും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടർന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സിദ്ദു മുഖ്യമന്ത്രി പദത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ താര നേതാക്കള്‍ക്കടക്കം ആം ആദ്‌മി പാർട്ടി ദയനീയ പരാജയമാണ് നൽകിയത്.

ജയിലിലേക്ക്..: 1988ല്‍ വാഹനം പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് റോഡിലുണ്ടായ തര്‍ക്കത്തില്‍ സിദ്ദുവിന്‍റെ മര്‍ദനമേറ്റ ആള്‍ കൊല്ലപ്പെട്ടതാണ് കേസ്. മെയ് 19ന് സുപ്രീം കോടതി ഒരു വർഷത്തെ കഠിന തടവിനാണ് സിദ്ദുവിനെ ശിക്ഷിച്ചത്. 34 വർഷങ്ങൾക്ക് മുൻപുണ്ടായ തർക്കത്തിനിടെ ഗുർണാം സിങ് എന്നയാളെ സിദ്ദു ആക്രമിച്ചു എന്നതാണ് കേസ്. ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ മെയ് മുതൽ പട്യാല സെൻട്രൽ ജയിലിലാണ്. ആക്രമണത്തിൽ പരിക്കേറ്റ ഗുർണാം സിങ് പിന്നീട് ആശുപത്രിയിൽവച്ച് മരിക്കുകയായിരുന്നു. ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് ശിക്ഷയിൽ രണ്ടുമാസത്തെ ഇളവ് ലഭിച്ച ശേഷമാണ് അദ്ദേഹം ഇന്ന് മോചിതനായത്.

ABOUT THE AUTHOR

...view details