കേരളം

kerala

ETV Bharat / bharat

Who is Harnaaz Sandhu : ആരാണ് വിശ്വ സുന്ദരി കിരീടം അണിഞ്ഞ ഹര്‍നാസ്‌ സന്ധു? - Harnaaz Sandhu's education

Miss Universe 2021 Harnaaz Sandhu: ഇന്ത്യയ്‌ക്ക് അഭിമാനമായി 21കാരിയായ ഹര്‍നാസ്‌ കൗര്‍ സന്ധു. വിശ്വ സുന്ദരി കിരീടം ചുടൂന്ന മൂന്നാമത്തെ ഇന്ത്യന്‍ യുവതിയാണ് ഹര്‍നാസ്‌ സന്ധു. 2000ല്‍ ലാറ ദത്ത ഭൂപതി, 1994ല്‍ സുസ്‌മിത സെന്‍ എന്നിവരാണ് ഹര്‍നാസ്‌ സന്ധുവിന് മുമ്പ് കിരീടമണിഞ്ഞ ഇന്ത്യക്കാരായ വിശ്വ സുന്ദരികള്‍.

Harnaaz Sandhu crowned Miss Universe 2021  Miss Universe 2021 Israel  Who is Harnaaz Sandhu  വിശ്വ സുന്ദരീ കിരീടം അണിഞ്ഞ ഹര്‍നാസ്‌ സന്ധു  21കാരിയായ ഹര്‍നാസ്‌ കൗര്‍ സന്ധു  Harnaaz Sandhu career Inspiration of Harnaaz Sandhu  Harnaaz Sandhu's education  Latest Miss Universe updates
Who is Harnaaz Sandhu : ആരാണ് ഇന്ത്യയ്‌ക്കായി വിശ്വ സുന്ദരീ കിരീടം അണിഞ്ഞ ഹര്‍നാസ്‌ സന്ധു?

By

Published : Dec 13, 2021, 6:15 PM IST

Updated : Dec 13, 2021, 8:11 PM IST

Miss Universe 2021 Harnaaz Sandhu: ഇന്ത്യയ്‌ക്ക് അഭിമാനമായി വിശ്വ സുന്ദരി പട്ടമണിഞ്ഞ്‌ 21കാരിയായ ഹര്‍നാസ്‌ കൗര്‍ സന്ധു. ചണ്ഡിഗഡിലെ ഇന്ത്യന്‍ മോഡലായ ഹര്‍നാസ്‌ കൗര്‍ സന്ധുവാണ് 2021ലെ ലോക സുന്ദരി കിരീടമണിഞ്ഞത്. ഇസ്രായേലിലെ എയ്‌ലറ്റില്‍ നടന്ന 70ാമത് മിസ്‌ യൂണിവേഴ്‌സ്‌ മത്സരത്തിലാണ് ഹര്‍നാസ്‌ വിജയ കിരീടം സ്വന്തമാക്കിയത്.

വിശ്വ സുന്ദരി കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യന്‍ യുവതിയാണ് ഹര്‍നാസ്‌ സന്ധു. 2000ല്‍ ലാറ ദത്ത ഭൂപതി, 1994ല്‍ സുസ്‌മിത സെന്‍ എന്നിവരാണ് ഹര്‍നാസ്‌ സന്ധുവിന് മുമ്പ് കിരീടമണിഞ്ഞ ഇന്ത്യക്കാരായ വിശ്വ സുന്ദരികള്‍.

Who is Harnaaz Sandhu : ആരാണ് വിശ്വ സുന്ദരി കിരീടം അണിഞ്ഞ ഹര്‍നാസ്‌ സന്ധു?

Harnaaz Sandhu career : 2017ലെ മിസ്‌ ചണ്ഡിഗഡ്‌, 2018ലെ മിസ്‌ മാക്‌സ്‌ എമര്‍ജിങ്‌ സ്‌റ്റാര്‍ ഇന്ത്യ, 2019ലെ ഫെമിന മിസ്‌ ഇന്ത്യ പഞ്ചാബ്‌ എന്നിവയിലും വിജയിയായിരുന്നു ഹര്‍നാസ്‌ സന്ധു. പിന്നീട് നിരവധി സൗന്ദര്യ മത്സരങ്ങളിലും ഹര്‍നാസ്‌ വിജയ കിരീടമണിഞ്ഞു.

ടീനേജില്‍ തന്നെ ഹര്‍നാസ്‌ തന്‍റെ കരിയറായി മോഡലിങ് തെരഞ്ഞെടുത്തിരുന്നു. അന്ന് മുതല്‍ ഹര്‍നാസ്‌ നിരവധി മോഡലിങിനും, ഫാഷന്‍ പരിപാടികളിലും, സൗന്ദര്യ മത്സരത്തിലും പങ്കെടുത്തിരുന്നു. 'യാരാ ദിയാന്‍ പൂ ബാരന്‍', 'ബായ്‌ ജി കുട്ടംഗീ' എന്നീ പഞ്ചാബി സിനിമകളിലും ഹര്‍നാസ്‌ അഭിനയിച്ചിട്ടുണ്ട്.

Inspiration of Harnaaz Sandhu : തലമുറകളായി തുടരുന്ന പുരുഷാധിപത്യത്തെ തകര്‍ത്തെറിഞ്ഞ ഗൈനക്കോളജിസ്‌റ്റായ അമ്മയാണ് ഹര്‍നാസിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം. അമ്മയ്‌ക്കൊപ്പം സ്‌ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് ഹര്‍നാസ്‌. സ്‌ത്രീകളുടെ ആരോഗ്യവും ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് ആരോഗ്യ ക്യാമ്പുകളുടെ ഭാഗമായും ഹര്‍നാസ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫെമിന മിസ്‌ ഇന്ത്യ മത്സരത്തിന്‍റെ ഭാഗമായ മിസ്‌ ദീവയില്‍ പങ്കെടുത്ത സമയത്ത് ഇസ്രായേല്‍ എമ്പസി, രാജീവ്‌ ഗാന്ധി ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്, റിസര്‍ച്ച് സെന്‍റര്‍, ഖുഷി എന്നിവയുമായി ചേര്‍ന്ന് ഹര്‍നാസ്‌ സ്‌ത്രീകള്‍ക്കായി സൗജന്യ ആരോഗ്യ ക്യാമ്പുകളും, സെര്‍വിക്കല്‍ ക്യാന്‍സര്‍, ബ്രെസ്‌റ്റ്‌ ക്യാന്‍സര്‍ എന്നിവയെ കുറിച്ചുള്ള ബോധവത്‌ക്കരണ ക്യാമ്പുകളും നടത്തിയിട്ടുണ്ട്.

Harnaaz Sandhu's education : ചണ്ഡിഗഡിലായിരുന്നു ഹര്‍നാസ്‌ തന്‍റെ സ്‌കൂള്‍-കോളേജ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിലവില്‍ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ് ഹര്‍നാസ്‌.

മോഡലിങിനെ കൂടാതെ പാചകം, നൃത്തം, ഗാനം എന്നിവയിലും ഹര്‍നാസിന്‌ അഭിരുചിയുണ്ട്. ഫിറ്റായിരിക്കാന്‍ യോഗ ചെയ്‌തും ഹര്‍നാസ്‌ ആനന്ദം കണ്ടെത്താറുണ്ട്.

Also Read : വിശ്വ സുന്ദരിയായി ഹര്‍നാസ്‌ സന്ധു, കാണാം മനോഹര ചിത്രങ്ങൾ

Last Updated : Dec 13, 2021, 8:11 PM IST

ABOUT THE AUTHOR

...view details