ഫിറോസാബാദ് : റെയില്‍വേ ട്രാക്കില്‍ നിന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ രാജധാനി എക്‌സ്‌പ്രസ് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മെയിന്‍പുരി നിവാസികളായ കരണ്‍, സുഹൃത്ത് ശശാങ്ക് എന്നിവരാണ് മരിച്ചത്. ഇയര്‍ഫോണ്‍ വച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ വരുന്ന ശബ്‌ദം ഇരുവര്‍ക്കും കേള്‍ക്കാന്‍ സാധിക്കാതിരുന്നതാണ് അപകടത്തില്‍പ്പെടാന്‍ കാരണം.
റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു ; യുവാക്കള്‍ക്ക് ദാരുണാന്ത്യം - ഇന്നത്തെ പ്രധാന വാര്‍ത്ത
ഇയര്‍ഫോണ്‍ വച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ വരുന്ന ശബ്‌ദം ഇരുവര്‍ക്കും കേള്‍ക്കാന്‍ സാധിക്കാതിരുന്നതാണ് അപകടത്തില്‍പ്പെടാന്‍ കാരണം
ട്രെയിനിടിച്ച് യുവാക്കള്‍ മരിച്ചു
ഡോള്‍പുര ഗ്രാമത്തിനടുത്ത് ദിവസക്കൂലി ജോലിക്കെത്തിയതായിരുന്നു ഇരുവരും. ലൈന്‍പര്‍ പൊലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം. ഇരുവരുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചിട്ടുണ്ടെന്നും മരണവിവരം ഇരുവരുടെയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.