ന്യൂഡൽഹി: രാജ്യം ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴെല്ലാം ഇന്ത്യയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്‍റെ സംസ്‌കാരമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുമ്പോൾ രാജ്യത്തെ തന്നെയാണ് കോൺഗ്രസ് അപമാനിക്കുന്നത്. പാർട്ടി തരം താഴ്ന്ന രാഷ്ട്രീയത്തിലേക്ക് മാറിയെന്നും ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. മധ്യപ്രദേശ് ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു നദ്ദ.
കമൽനാഥിന് വിമർശനം
"ഇന്ത്യ മികച്ചതല്ലെന്ന് കോൺഗ്രസ് നേതാവ് കമൽ നാഥ് പറഞ്ഞിരുന്നു. കമൽ നാഥ്ജി, നിങ്ങൾക്ക് ബിജെപിയെ എതിർക്കാൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ ഇന്ത്യയുടെ അന്തസ്സിനെയും പാരമ്പര്യത്തിനെയും അപമാനിക്കാനും തരം താഴ്ത്താനും നിങ്ങൾക്ക് അവകാശമില്ല. ആർട്ടിക്കിൾ 370, 35 എ എന്നിവയിൽ ദിഗ്‌വിജയ് സിംഗ് എന്താണ് ചിന്തിക്കുന്നത് എന്ന് ക്ലബ് ഹൗസ് ചാറ്റുകളിലൂടെ രാജ്യം മുഴുവൻ അറിയുന്നു", നദ്ദ പറഞ്ഞു.
ആർട്ടിക്കിൾ 370, 35 എ എന്നിവ നീക്കം ചെയ്യാൻ കോൺഗ്രസ് സർക്കാരിന് കഴിഞ്ഞില്ല, എന്നാൽ പ്രധാനമന്ത്രി മോദി തന്‍റെ ഇച്ഛാശക്തിയും ശക്തമായ രാഷ്ട്രീയ പ്രതിബദ്ധതയും കൊണ്ട് ഇവ നീക്കം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കാര്യക്ഷമമായ ആസൂത്രണം ഇവ രണ്ടും നിർത്തലാക്കുന്നതിന് കാരണമായി. ജമ്മു കശ്മീർ ഇന്ത്യയിൽ സമന്വയിപ്പിക്കുന്നതിന് ഇതൊരു കാരണവുമായി"ജെപി നദ്ദ ജമ്മു വിഷയത്തിൽ പ്രതികരിച്ചു.
മധ്യപ്രദേശിലെ കമൽനാഥ് ഭരണത്തെയും നദ്ദ വിമർശിച്ചു. "വെറും ഒന്നരവർഷത്തിനിടയിൽ, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ എങ്ങനെയാണ് കൊള്ളയടിക്കൽ വൻ അഴിമതി എന്നിവയിൽ ഏർപ്പെട്ടതെന്ന് ജനങ്ങൾ കണ്ടു. ആ കാലയളവിൽ എല്ലാ വികസന പ്രവർത്തനങ്ങളും നിലച്ചു,. സമൂഹത്തിലെ ഓരോ ജനവിഭാഗത്തെയും കോൺഗ്രസ് സർക്കാർ പറ്റിച്ചു" , നദ്ദ പറഞ്ഞു.
മധ്യപ്രദേശിലെ വികസനങ്ങൾ