കേരളം

kerala

ETV Bharat / bharat

പി‌.എം കെയേഴ്‌സ് ഫണ്ടിൻ്റെ പണം എവിടെപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി - മമത ബാനർജി

പി‌.എം കെയേഴ്‌സ് ഫണ്ടിലെ കോടിക്കണക്കിന് പണം എന്തുകൊണ്ടാണ് ഓഡിറ്റ് നടത്താത്തതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചോദിച്ചു.

Mamata PM-CARES Fund  പി‌.എം കെയേഴ്‌സ് ഫണ്ടിൻ്റെ പണം  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി  മമത ബാനർജി  സാമ്പത്തിക മാന്ദ്യം
പി‌.എം കെയേഴ്‌സ് ഫണ്ടിൻ്റെ പണം എവിടെപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി

By

Published : Dec 1, 2020, 7:59 PM IST

കൊൽക്കത്ത: പി‌.എം കെയേഴ്‌സ് ഫണ്ടിൻ്റെ പണം എവിടെപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോടിക്കണക്കിന് പണം എവിടെപ്പോയെന്നും എന്തുകൊണ്ടാണ് ഓഡിറ്റ് നടത്താത്തതെന്നും മുഖ്യമന്ത്രി മമത ബാനർജി ചോദിച്ചു.

കൊവിഡിനെ തുടർന്ന് സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണം. കൊവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രം സംസ്ഥാനത്തിന് എന്ത് പിന്തുണയാണ് നൽകിയതെന്നും മമത ബാനർജി ചോദിച്ചു. നേരത്തെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.

കേന്ദ്ര ഭരണകൂടത്തിൻ്റെ താൽപര്യങ്ങൾക്കും ഭ്രാന്തുകൾക്കും അനുസരിച്ച് തങ്ങളുടെ സർക്കാർ പ്രവർത്തിക്കില്ലെന്നും മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രമസമാധാനനില ബംഗാളിൽ മികച്ചതാണെന്നും മമത ബാനർജി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത ബാനർജിയുടെ പരാമർശം.

ABOUT THE AUTHOR

...view details