ഗിരിധി :സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വിതരണം ചെയ്‌തയാള്‍ ജാര്‍ഖണ്ഡില്‍ പിടിയില്‍. ഓപ്പറേഷന്‍ പി ഹണ്ട് പ്രകാരം സംസ്ഥാന പൊലീസിലെ - സൈബർ എ.ഡി.ജി.പിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ജാർഖണ്ഡ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. എന്നാല്‍ ഇയാളുടെ വ്യക്തിഗത വിവരങ്ങള്‍ ജാര്‍ഖണ്ഡ് പൊലീസ് പുറത്തുവിട്ടിട്ടില്ല.
കുട്ടികളുടെ പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ കേരള പൊലീസ് ആവിഷ്‌കരിച്ചതാണ് ഓപ്പറേഷൻ പി - ഹണ്ട്. തന്നിലേക്ക് അന്വേഷണമെത്തുന്നുവെന്ന് അറിഞ്ഞതോടെ ജാര്‍ഖണ്ഡ് സ്വദേശി കേരളം വിടുകയായിരുന്നു. തുടര്‍ന്നാണ് അവിടുത്തെ പൊലീസിന്‍റെ സഹായം തേടിയത്.