ന്യൂഡൽഹി: ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ പുതിയ പ്രൈവസി പോളിസി ഉപയോഗിക്കുവാന്‍ ഉപയോക്താക്കളെ നിർബന്ധിക്കില്ലെന്ന് വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ വാട്‌സ്ആപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ഹരീഷ് സാൽവെയാണ് വിവരം അറിയിച്ചത്. വാട്‌സ്ആപ്പ് അപ്‌ഡേറ്റ് പ്രദർശിപ്പിക്കുന്നത് തുടരുമെന്നും സാൽവെ കോടതിയെ അറിയിച്ചു.
നയം വ്യക്തമാക്കി വാട്‌സ്ആപ്പ്; 'പുതിയ പ്രൈവസി പോളിസി നിർബന്ധമല്ല' - ഐടി നിയമം
അപ്‌ഡേറ്റ് പ്രദർശിപ്പിക്കുന്നത് തുടരുമെന്നും വാട്‌സ്ആപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ഹരീഷ് സാൽവെ പറഞ്ഞു.
നയം വ്യക്തമാക്കി വാട്‌സ്ആപ്പ്; 'പുതിയ പ്രൈവസി പോളിസി നിർബന്ധമല്ല'
Also read: മഹാരാഷ്ട്രയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം
ഇന്ത്യയിൽ പുതിയ ഐടി നിയമം നിലവില്‍ വരുന്നതിന് മുമ്പ് പുതിയ പ്രൈവസി പോളിസി നടപ്പിലാക്കി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും മറ്റൊരു ഡൊമൈനിലേക്ക് മാറ്റാനുള്ള ശ്രമമാണ് വാട്‌സ് ആപ്പ് നടത്തുന്നതെന്ന ആരോപണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു