ന്യൂഡൽഹി: പുതിയ ഐടി നിയമ പ്രകാരം ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ 20.7 ലക്ഷം അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി വാട്‌സ്ആപ്പ്. ഐടി ചട്ടങ്ങൾ 2021 പ്രകാരം ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള കാലയളവിൽ ഇ-മെയിലുകളായും ഇന്ത്യ ഗ്രീവൻസ് ഓഫിസർക്ക് തപാലായും 420 പരാതികൾ ലഭിച്ചുവെന്നും അതിൽ 41 പരാതികൾ വാട്‌സ്‌ആപ്പ് നടപടിയെടുത്തുവെന്നും രണ്ടാമത്തെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.
ഉപഭോക്തൃ-സുരക്ഷ റിപ്പോർട്ടിൽ ലഭിച്ച ഉപഭോക്തൃ പരാതികളുടെ വിശദാംശങ്ങളും പരാതിയിന്മേൽ വാട്‌സ്ആപ്പ് സ്വീകരിച്ച നടപടികളും ദുരുപയോഗം തടയുന്നതിന് വാട്‌സ്ആപ്പിന്‍റെ പ്രതിരോധ നടപടികളും അടങ്ങിയിരിക്കുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു.