കേരളം

kerala

ETV Bharat / bharat

വെസ്റ്റേണ്‍ റെയില്‍വെയുടെ ലോക്കല്‍ എസി ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; ഈ വര്‍ഷം യാത്രചെയ്‌തത് ഒരു കോടിയിലേറെപ്പേര്‍ - western railways

സബര്‍ബന്‍ എസി ലോക്കല്‍ ട്രെയിനുകളിലെ യാത്രാക്കാരുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി

Western Railways AC local ridership record  WR AC local ridership crosses 1 crore mark  significant increase in AC locals commuters  Western Railways record over 1 crore commuters  Western Railways AC locals  വെസ്റ്റേണ്‍ റെയില്‍വെ  സബര്‍ബന്‍ എസി ലോക്കല്‍ ട്രേയിനുകളിലെ  സബര്‍ബന്‍ എസി ട്രേയിനുകളിലെ യാത്രാക്കാരുടെ എണ്ണം  വെസ്റ്റേണ്‍ റെയില്‍വെ യാത്രക്കാര്‍
വെസ്റ്റേണ്‍ റെയില്‍വെയുടെ ലോക്കല്‍ എസി ട്രേയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; ഈ സാമ്പത്തിക വര്‍ഷം ഇതുവരെ യാത്രചെയ്‌തത് ഒരു കോടിയിലേറെപ്പേര്‍

By

Published : Oct 28, 2022, 4:48 PM IST

മുംബൈ:വെസ്റ്റേണ്‍ റെയില്‍വയുടെ സബര്‍ബന്‍ എസി ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് വെസ്റ്റേണ്‍ റെയില്‍വെ അധികൃതര്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍ 27 വരെയുള്ള കണക്ക് പ്രകാരം സബര്‍ബന്‍ ലോക്കല്‍ എസി ട്രെയിനുകളില്‍ യാത്ര ചെയ്‌തവരുടെ എണ്ണം ഒരു കോടി കടന്നു.

യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നത് പ്രധാനപ്പെട്ട നാഴികകല്ലാണെന്ന് വെസ്റ്റേണ്‍ റെയില്‍വെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആകെ യാത്രക്കാരുടെ 85 ശതമാനം വരും ഇത്. എസി ലോക്കല്‍ ട്രെയിനുകളുടെ ജനപ്രീതി ഒരോ ദിവസവും വര്‍ധിച്ച് വരികയാണെന്ന് വെസ്റ്റേണ്‍ റെയില്‍വെ പബ്ലിക് റിലേഷന്‍സ് ചീഫ് സുമിത് താക്കൂര്‍ പറഞ്ഞു. പീക്ക്‌ടൈമില്‍ എല്ലാ സീറ്റുകളിലും യാത്രക്കാരുമായാണ് ട്രെയിനുകള്‍ ഓടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details