കൊൽക്കത്ത:പശ്ചിമ ബംഗാളില്‍ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന ആവശ്യവുമായി ബിജെപി. ഇതിനായി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണെന്ന് പാർട്ടി സംസ്ഥാനപ്രസിഡന്‍റ് ദിലീപ് ഘോഷ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കൊൽക്കത്ത ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ഘോഷിന്‍റെ പ്രസ്താവന. നന്ദിഗ്രാം ഉൾപ്പെടെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ടിഎംസി ബിജെപിയോട് നേരിയ വ്യത്യാസത്തിൽ തോറ്റിരുന്നു.
Also read:ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല' ; കോണ്‍ഗ്രസിന് മറുപടിയുമായി ഉദ്ധവ് താക്കറെ
പൂർബ മെഡിനിപൂർ ജില്ലയിലെ നന്ദിഗ്രാം മണ്ഡലത്തിൽ പാർട്ടി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി 1956 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത്.
ടി.എം.സി സ്ഥാനാർഥികളായ മൊയ്‌ന, ബൊംഗാവോൺ ദക്ഷിൺ, ബാലരാംപൂർ തുടങ്ങിയവരും വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.