കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ 78.40 ശതമാനം പോളിങ് രേഖപ്പെടുത്തി. ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് ജൽപായ്ഗുരിയിൽ ആണ്. 81.71 ശതമാനമാണ് ജില്ലയിലെ പോളിങ് നിരക്ക്. 85.65 ശതമാനം പോളിങ് രേഖപ്പെടുത്തിയ മെയ്‌നഗുരി ആണ് മണ്ഡലങ്ങളിൽ മുന്നിൽ.
അഞ്ചാം ഘട്ടത്തിൽ 78.40 % പോളിങ് രേഖപ്പെടുത്തി പശ്ചിമ ബംഗാൾ
അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 22ന് ആണ്.
അഞ്ചാം ഘട്ടത്തിൽ 78.40 % പോളിങ് രേഖപ്പെടുത്തി പശ്ചിമ ബംഗാൾ
Read More:മമത മൃതദേഹങ്ങള്‍വച്ച് രാഷ്ട്രീയം കളിക്കുന്നെന്ന് മോദി
തെരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എന്നാൽ വിവിധ ഇടങ്ങളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ്. അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 22നാണ്. ഏപ്രിൽ 29ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.