കേരളം

kerala

By

Published : Apr 22, 2021, 2:51 PM IST

Updated : Apr 22, 2021, 3:47 PM IST

ETV Bharat / bharat

ബംഗാളില്‍ ആറാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ആറാം ഘട്ടത്തില്‍ 43 മണ്ഡലങ്ങളിലായി 14,480 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

West Bengal Polls Phase VI: 37.27 pc voter turnout till 11: 30 am ബംഗാളില്‍ ആറാംഘട്ട തെരഞ്ഞടുപ്പ് പൂരോഗമിക്കുന്നു ബംഗാള്‍ പശ്ചിമ ബംഗാളിലെ ആറാംഘട്ട തെരഞ്ഞെടുപ്പ് West Bengal Polls Phase VI West Bengal ബംഗാളില്‍ ആറാംഘട്ട തെരഞ്ഞടുപ്പ് പൂരോഗമിക്കുന്നു
ബംഗാളില്‍ ആറാംഘട്ട തെരഞ്ഞടുപ്പ് പൂരോഗമിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആറാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് മൂന്ന് മണിവരെ 70.02 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. നാല് ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് വരെ തുടരും. ശക്തമായ സുരക്ഷയാണ് മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ്, പശ്ചിമ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ അര്‍ജുന്‍ സിംഗ്, ബിജെപി സ്ഥാനാര്‍ഥിയായ കൃഷ്ണ കല്യാണി തുടങ്ങിയവര്‍ അതാത് മണ്ഡലങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി.

കൂടുതല്‍ വായനയ്ക്ക് : ബംഗാളിൽ ആറാം ഘട്ട പോളിങ് ആരംഭിച്ചു

അതേസമയം നോര്‍ത്ത് ദിവജ്‌പൂര്‍ ജില്ലയിലെ റായ്ഗഞ്ച് മണ്ഡലത്തില്‍ സാങ്കേതിക തടസം കാരണം വോട്ടിങ് ഒരു മണിക്കൂര്‍ വൈകി. ഇതേ മണ്ഡലത്തില്‍ തന്നെ മെഡിക്കല്‍ കോളജും, ആശുപത്രിയുമടങ്ങുന്ന കെട്ടിടം പോളിങ് ബൂത്താക്കിയതില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. വോട്ട് ചെയ്യില്ലെന്ന് പ്രധിഷേധക്കാര്‍ വ്യക്തമാക്കിയതോടെ ബൂത്ത് സാനിറ്റൈസ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. തുടര്‍ന്നാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയത്.

ബംഗാളില്‍ 43 മണ്ഡലങ്ങളിലായി 14,480 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 306 മത്സരാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടര്‍ ലിസ്റ്റിലുള്ള 1.03 കോടി പേരില്‍ 53.21 ലക്ഷം പുരുഷന്മാരും, 50.65 സ്ത്രീകളും, 256 മൂന്നാംലിംഗക്കാരും ഉള്‍പ്പെടുന്നു.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും 43 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങൾ ഏപ്രിൽ 22, 26, 29 തിയതികളിൽ നടക്കും.

Last Updated : Apr 22, 2021, 3:47 PM IST

ABOUT THE AUTHOR

...view details