കൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് പുരോഗമിക്കെ സാൽബോണി മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി സുശാന്ത ഘോഷിന് നേരെ ആക്രമണം. അജ്കാതരാണ് അതിക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തൃണമൂൽ കോൺഗ്രസിന്‍റെ ശ്രീകാന്തോ മഹതോ, ബിജെപിയുടെ രജിബ് കുണ്ടു, സുശാന്ത ഘോഷ് എന്നിവർ തമ്മിൽ തൃകോണ മത്സരം നടക്കുന്ന മണ്ഡലമാണ് സാൽബോണി.
ബംഗാൾ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥിക്ക് നേരെ ആക്രമണം - സാൽബോണി നിയോജകമണ്ഡലം
തൃണമൂൽ കോൺഗ്രസിന്‍റെ ശ്രീകാന്തോ മഹതോ, ബിജെപിയുടെ രജിബ് കുണ്ടു, സുശാന്ത ഘോഷ് എന്നിവർ തമ്മിൽ തൃകോണ മത്സരം നടക്കുന്ന മണ്ഡലമാണ് സാൽബോണി.
ബംഗാൾ തെരഞ്ഞെടുപ്പ്: സിപിഐ(എം) സ്ഥാനാർഥിക്ക് നേരെ ആക്രമണം
പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ഭഗബൻപൂർ മണ്ഡലത്തിൽ ഉണ്ടായ ബോംബാക്രമണത്തിലും വെടിവെപ്പിലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അതേസമയം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സമിത് ദാസ് രംഗത്തെത്തി. പുരുലിയ, ഝാര്‍ഗ്രാം, ബങ്കുറ, പുര്‍ബ മേദിനിപൂര്‍, പശ്ചിം മേദിനിപൂര്‍ മേഖലകളിലെ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. രാവിലെ 7 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6.30 ന് അവസാനിക്കും.