കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭട്ട്പാരയിൽ നിന്ന് ബോംബുകൾ, ബോംബ് നിർമാണ ഉപകരണങ്ങൾ, വെടിമരുന്ന്, വെടിയുണ്ടകൾ തുടങ്ങിയവ കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിൽ നടക്കുന്ന അനിഷ്‌ട സംഭവങ്ങൾ നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ജാഗ്രത ശക്തമാക്കി.
കൂടുതൽ വായിക്കാൻ: പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ്: വ്യാപക അക്രമം, നാല് പേർ കൊല്ലപ്പെട്ടു
ഭട്ട് പാര നിയോജക മണ്ഡലത്തിൽ ഏപ്രിൽ 22നാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. നാലാം ഘട്ട വോട്ടെടുപ്പാണ് പശ്ചിമ ബംഗാളിൽ ഇന്നലെ പൂർത്തിയാക്കിയത്. പശ്ചിമബംഗാളിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം റിപ്പോർട്ട് ചെയ്‌തു. കൂച്ച്‌ബെഹറിൽ പ്രക്ഷോഭകാരികള്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവയ്‌പിൽ നാല് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി അടക്കമുള്ള നാല് സംസ്ഥാനങ്ങളിലും മെയ് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.
കൂടുതൽ വായിക്കാൻ: പശ്ചിമബംഗാളിൽ നാല് പേര്‍ വെടിയേറ്റ് മരിച്ചു; ഒരിടത്ത് തെരഞ്ഞെടുപ്പ് നിര്‍ത്തി വച്ചു