കൊൽക്കത്ത:പശ്ചിമ ബംഗാളില്‍ 30 കോടിയുടെ 3,600 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ടിഎഫ്) വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 21) നടത്തിയ റെയ്‌ഡിലാണ് കറുപ്പ് (Opium) കസ്റ്റഡിയിലെടുത്തത്. സുൽത്താൻ അഹമ്മദ് (43), എംഡി കലിം (28), ഫയാസ് ആലം (55) എന്നിവരാണ് അറസ്റ്റിലായത്.
30 കോടിയുടെ കറുപ്പ് പിടിച്ചെടുത്ത് ബംഗാള്‍ പൊലീസ്; മൂന്നുപേര്‍ അറസ്റ്റില്‍ - west bengal police seized 30 crores drugs
ലഹരിയുമായി നേരത്തെ പിടിയിലായ ജാര്‍ഖണ്ഡ് സ്വദേശിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 30 കോടിയുടെ 3,600 കിലോ കറുപ്പ് പിടിച്ചെടുത്തത്
30 കോടിയുടെ കറുപ്പ് പിടിച്ചെടുത്ത് ബംഗാള്‍ പൊലീസ്; മൂന്നുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്തയിലെ ഗുൽഷൻ കോളനി പ്രദേശത്തിനടുത്തുള്ള ഒരു ഗോഡൗണില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ജാർഖണ്ഡ് സ്വദേശിയായ നൗഷാദ് അൻസാരിയെ ലഹരിയുമായി ഈ മാസം ആദ്യം എജെസി ബോസ് റോഡിന് സമീപമുള്ള പ്രദേശത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. തുടര്‍ന്നുനടന്ന ചോദ്യം ചെയ്യലിലാണ് 30 കോടിയുടെ ലഹരി പിടികൂടുന്നതിലേക്ക് അന്വേഷണമെത്തിയത്.