ന്യൂഡൽഹി: ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്‌തതായി പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അതിക്രമങ്ങളിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസുകൾ സിബിഐയോ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമോ അന്വേഷിക്കണം എന്ന ഹർജിയിലാണ് കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയത്. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ പിടിയിലെന്ന് ബംഗാൾ സർക്കാർ - ബിജെപി
ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
Also Read:കര്‍ഷക പ്രക്ഷോഭം; കൊവിഡ് നിയന്ത്രണത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ
ജസ്റ്റിസ് വിനീത് ശരൺ, ബി ആർ ഗവായി എന്നിവടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. പശ്ചിമ ബംഗാൾ സർക്കാരിനെ കൂടാതെ ദേശീയ മനുഷ്യാവകാശ കമ്മിഷനോടും കേന്ദ്ര സർക്കാരിനോടും കോടതി വിശദീകരണം തേടിയിരുന്നു. ബിസ്വാജിത് സർക്കാർ, സ്വർണലത അധികാരി എന്നിവരാണ് സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കാട്ടി സുപ്രീം കോടതിയിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന അതിക്രമങ്ങളിൽ സ്വർണലത അധികാരിയുടെ ഭർത്താവും ബിസ്വാജിത് സർക്കാരിന്‍റെ സഹോദരനും കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി- തൃണമൂൽ കോണ്‍ഗ്രസ് സംഘർഷത്തിൽ പതിനാറിലധികം പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.