കൊൽക്കത്ത :കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജിയുടെ ആരോഗ്യനില തൃപ്തികരം. മെയ് 18ന് കൊവിഡ് സ്ഥിരീകരിച്ച ഭട്ടാചാർജിയെ ശ്വാസതടസത്തെ തുടർന്ന് മെയ് 25ന് വുഡ്‌ലാൻഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജിയുടെ ആരോഗ്യനില തൃപ്തികരം - കൊവിഡ്
മെയ് 25നാണ് ഭട്ടാചാർജിയെ വുഡ്‌ലാന്‍ഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
![ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജിയുടെ ആരോഗ്യനില തൃപ്തികരം Buddhadeb Bhattacharjee test covid positive Buddhadeb Bhattacharjee Buddhadeb Bhattacharjee health update Buddhadeb Bhattacharjee health bulletin Buddhadeb Bhattacharjee health condition മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജിയുടെ ആരോഗ്യനില തൃപിതികരം ബുദ്ധദേബ് ഭട്ടാചർജി കൊവിഡ് വുഡ്‌ലാൻഡ് ആശുപത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11941678-988-11941678-1622273308893.jpg)
മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചർജിയുടെ ആരോഗ്യനില തൃപിതികരം
Also Read: പ്രോട്ടോക്കോൾ ലംഘനം: ഹൈദരാബാദിൽ ആശുപത്രിയുടെ കൊവിഡ് ചികിത്സ ലൈസൻസ് റദ്ദാക്കി
ഭട്ടാചാർജിയുടെ രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്നും ഭക്ഷണം വായിലൂടെ സ്വീകരിക്കാൻ തുടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി നിരന്തരം വിലയിരുത്തിവരികയുമാണ്. സിപിഎം നേതാവായ അദ്ദേഹം 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു.
TAGGED:
Buddhadeb Bhattacharjee