ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ ജനങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ കഴിഞ്ഞ ഏഴു വർഷത്തെയും പോലെ വികസനവും വികസനവും സദ്‌ഭരണവും ഉറപ്പു വരുത്താൻ എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്തണമെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്‌തത്. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദയും വോട്ട് അഭ്യർഥിച്ച് ട്വീറ്റ് ചെയ്‌തിരുന്നു.