കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയില്‍ ധർണ നടത്തി. രാവിലെ 11.40 ഓടെയാണ് മയോ റോഡിലെ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ അരികിൽ മമത കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ടിഎംസി നേതാക്കളൊന്നും തന്നെ മമതയ്ക്കൊപ്പം ഉണ്ടായിരുന്നില്ല. പാർട്ടി പ്രവർത്തകർ തന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമാകേണ്ടതില്ലെന്ന് അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്കിനെതിരെ മമതയുടെ ധർണ - തെരഞ്ഞെടുപ്പ് കമ്മിഷൻ
രാവിലെ 11.40 ഓടെയാണ് മയോ റോഡിലെ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ അരികിൽ മമത കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

മമത
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്കിനെതിരെ മമതയുടെ ധർണ
കേന്ദ്രസേനയ്‌ക്കെതിരായ പരാമർശങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രി എട്ടുമുതൽ 24 മണിക്കൂർ പ്രചാരണം നടത്തുന്നതിന് മമത ബാനർജിയെ തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി “ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന്” മമത ബാനർജി പറഞ്ഞു. അതേസമയം, ബാനർജി പ്രതിഷേധം നടത്തുന്ന പ്രദേശം സൈന്യത്തിന്‍റെ ഭാഗമാണെന്നും ടിഎംസിക്ക് പരിപാടിയ്ക്ക് അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും സേന ഉദ്യോഗസ്ഥൻ അറിയിച്ചു.