ന്യൂഡൽഹി:മമത ബാനർജിയുമായി കൂടികാഴ്‌ച നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ടിഎംസി എംപി അഭിഷേക് ബാനർജിയുടെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്‌ച. സന്ദർശനത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഡൽഹിയിൽ മമതയെ സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാള്‍ - മമത ബാനര്‍ജി ഡല്‍ഹിയില്‍
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയത്
മമതയെ സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാള്‍
അതേസമയം ബിജെപിക്ക് ബദലായി മൂന്നാം മുന്നണി എന്ന ആശയം ശക്തിപ്പെടുന്നതിനിടെയാണ് കെജ്‌രിവാളിന്‍റെ സന്ദർശനം എന്നതും രാജ്യം ഉറ്റു നോക്കുന്നുണ്ട്. വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനം ശനിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.