കേരളം

kerala

ETV Bharat / bharat

മമത ദേശീയ രാഷ്ട്രീയത്തിലേക്ക്?; തൃണമൂലിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു

ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് സുദീപ് ബന്ദ്യോപാധ്യയയില്‍ നിന്ന് മമത സ്ഥാനമേറ്റെടുക്കുന്നത്.

West Bengal Chief Minister  Mamata Banerjee  Trinamool Congress  മമതാ ബാനര്‍ജി  തൃണമൂല്‍ കോണ്‍ഗ്രസ്  പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്
മമത ദേശീയ രാഷ്ട്രീയത്തിലേക്ക്?; തൃണമൂലിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു

By

Published : Jul 24, 2021, 2:41 AM IST

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി മമതാ ബാനര്‍ജിയെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ലോക് സഭ, രാജ്യ സഭാ എംപിമാര്‍ ഏകകണ്ഠമായാണ് പാര്‍ലമെന്‍ററി കമ്മറ്റിയില്‍ പ്രസ്തുത തീരുമാനം കൈക്കൊണ്ടത്. മമതയുടെ അനന്തരവനും പാർട്ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പാര്‍ട്ടി എംപിമാരായ ഡെറിക് ഒബ്രയിനും സുഖേന്ദു ശേഖർ റോയിയുമാണ് ഇക്കാര്യം അറിയിച്ചത്.

'ഏഴു തവണ പാർലമെന്‍റ് അംഗമായിരുന്നു മമത ബാനർജി തുടർച്ചയായി മൂന്ന് തവണ പശ്ചിമ ബംഗാൾ മുഖ്യമന്ത്രികൂടിയാണ്. പാർലമെന്‍റിന്‍റെ ഇരുസഭകളിലും പാർട്ടിയുടെ പ്രവർത്തന ഗതി തീരുമാനിക്കുമ്പോൾ അവരുടെ സമ്പന്നമായ അനുഭവം ഉപയോഗിക്കാൻ പാർട്ടി ആഗ്രഹിക്കുന്നു. ഇന്ന്, അവർ ഒരു ഫെഡറൽ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി മാത്രമല്ല, മറിച്ച് ഈ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതീക്ഷ കൂടിയാണ്'- സുഖേന്ദു ശേഖർ റോയ ഇടിവി ഭാരതിനോട് പറഞ്ഞു.

also read:'ഫോണ്‍ അന്വേഷണത്തിനായി നല്‍കണം'; പെഗാസസില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി

അതേസമയം ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് സുദീപ് ബന്ദ്യോപാധ്യയയില്‍ നിന്ന് മമത സ്ഥാനമേറ്റെടുക്കുന്നത്. തൃണമൂലിന്‍റേയും മമതയുടേയും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ബിജെപിക്കെതിരെ സഖ്യമായോ, പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലോ ഒന്നിക്കാന്‍ രാജ്യത്തെ പ്രതിക്ഷ പാര്‍ട്ടികളോട് മമത നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details