കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി പശ്ചിമ ബംഗാള്‍ ഘടകം. ഫല്‍ത്ത നിയോജകമണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കി തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇതുസംബന്ധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ബിജെപി പരാതി നല്‍കി.
തൃണമൂല്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നുവെന്ന് പരാതി - ബിജെപി
ഷഹറര്‍ഹത്ത്, മല്ലിക്ക് പുര്‍ ബസാര്‍ എന്നിവിടങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ പണം വിതരണം ചെയ്തതായി കണ്ടെന്നും പരാതിയിയില്‍ ബിജെപി എടുത്തുപറയുന്നു. മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന് എന്നീ തിയതികളിലാണ് ബംഗാളില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
തൃണമൂല്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി
ഫല്‍ത്ത തൃണമൂല്‍ സ്ഥാനാര്‍ഥിയായ ശങ്കര്‍ കുമാര്‍ നാസ്കറന്‍റെ സ്ഥാനാര്‍ഥിത്വം റദ്ദുചെയ്യണമെന്നും പരാതിയില്‍ ബിജെപി ഉന്നയിക്കുന്നു. ഷഹറര്‍ഹത്ത്, മല്ലിക്ക്പുര്‍ ബസാര്‍ എന്നിവിടങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ പണം വിതരണം ചെയ്തതായി കണ്ടെന്നും പരാതിയിയില്‍ ബിജെപി എടുത്തുപറയുന്നു. മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന് എന്നീ തിയതികളിലാണ് ബംഗാളില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഈ മാസം ആറാം തിയതിയാണ് സംസ്ഥാനത്തെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക.