ഹൂഗ്ലി (പശ്ചിമബംഗാള്‍):പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മമത ബാനര്‍ജിയെ ദുര്‍ഗ ദേവിയോടുപമിക്കുന്ന ശില്പം ചര്‍ച്ചയാകുന്നു. ഹുബ്ലീയിലെ കലാകാരനാണ് ദുര്‍ഗ മമത ബാനര്‍ജിയെ ദുര്‍ഗ ദേവിയോട് ഉപമിക്കുന്ന ശില്പം നിര്‍മിച്ചിരിക്കുന്നത്.
ദുര്‍ഗ പൂജയുടെ ഭാഗമായി ശില്പങ്ങള്‍ നിര്‍മിച്ച് പൂജിക്കുന്നത് ബംഗാളില്‍ പ്രധാന ആചാരമാണ്. ഇത്തരത്തില്‍ നിര്‍മിച്ച ശില്പത്തിനാണ് മമതാ ബാനിര്‍ജിയുടെ മുഖം നല്‍കിയത്. മമതയുടെ ശില്പത്തിനും പത്ത് കൈകള്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രിക്കുന്നതില്‍ ദൂര്‍ഗ ദേവിയെ പോലെയാണ് മമത പ്രവര്‍ത്തിച്ചതെന്ന് കലാകാരന്‍റെ വാദം. പത്ത് കൈകള്‍ കൊവിഡിനെതിരായ പത്ത് സര്‍ക്കാര്‍ പദ്ധതികളെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.