ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിനുള്ള കേന്ദ്രത്തിന്റെ തയ്യാറെടുപ്പുകളിൽ ഡൽഹി ഹൈക്കോടതി വിശദീകരണം തേടി.
കൊവിഡ് രണ്ടാം തരംഗമല്ല, സുനാമിയെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി - ഡൽഹി കൊവിഡ് സുനാമി വാർത്ത|
കൊവിഡ് മരണനിരക്ക് എന്ത് വില കൊടുത്തും കുറയ്ക്കേണ്ടതാണെന്ന് ഡൽഹി സർക്കാർ കോടതിയിൽ.
![കൊവിഡ് രണ്ടാം തരംഗമല്ല, സുനാമിയെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:00:31:1619260231-delhi-court-24-thumbnail-320x180-70-2404newsroom-1619257200-460.jpg)
1
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തെക്കുറിച്ച് വാദം കേൾക്കുകയായിരുന്ന കോടതി ഇപ്പോഴത്തെ സ്ഥിതിയെ രണ്ടാം തരംഗമെന്നല്ല, സുനാമിയെന്നാണ് വിളിക്കേണ്ടതെന്നും പറഞ്ഞു.
'നമ്മൾ ഇതിനെ തരംഗമെന്ന് വിളിക്കുന്നു, എന്നാൽ ഇത് യഥാർഥത്തിൽ സുനാമി ആണ്'. ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് വ്യക്തമാക്കി. കൊവിഡ് മരണനിരക്ക് എന്ത് വില കൊടുത്തും കുറയ്ക്കേണ്ടതാണെന്ന് ഡൽഹി സർക്കാർ കോടതിയിൽ നിർദേശിച്ചു.