ബെംഗളൂരു: കൊവിഡ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് വിവാഹം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് മംഗളൂരു പൊലീസ്. മംഗളൂരു സിറ്റി കോർപറേഷനും പൊലീസും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് നിയമലംഘകര്‍ക്കെതിരെ കേസെടുത്തത്. ശ്രീ മംഗളാദേവി ക്ഷേത്രത്തിന്‍റെ ഹാളിൽ നാലു വിവാഹങ്ങളാണ് സംഘടിപ്പിച്ചത്.
മംഗളൂരുവില്‍ കൊവിഡ് നിയമം ലംഘിച്ച് വിവാഹം; നാലു കുടുംബങ്ങള്‍ക്കെതിരെ കേസ് - മംഗളൂരു സിറ്റി കോർപറേഷനും പൊലീസും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് നിയമലംഘകര്‍ക്കെതിരെ കേസെടുത്തത്.
മംഗളൂരുവിലെ ശ്രീ മംഗളാദേവി ക്ഷേത്രത്തിന്‍റെ ഹാളിൽ നാലു വിവാഹങ്ങളാണ് നിയമം ലംഘിച്ച് നടത്തിയത്.
മംഗളൂരുവില്‍ കൊവിഡ് നിയമം ലംഘിച്ച് വിവാഹം; നാലു കുടുംബങ്ങള്‍ക്കെതിരെ കേസ്
രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് റെയ്ഡ് നടത്തിയത്. പൊതുവേദികളില്‍ വെച്ചുള്ള പരിപാടികൾ അനുവദനീയമല്ലെന്നും പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി വീട്ടിൽ വെച്ച് മാത്രമേ വിവാഹ ചടങ്ങുകൾ നടത്താൻ പാടുള്ളുവെന്നും മംഗളൂരു അസിസ്റ്റന്‍റ് പൊലീസ് കമ്മFഷണർ (എ.സി.പി) മദൻ മോഹൻ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് താലികെട്ടു ചടങ്ങ് സംഘടിപ്പിച്ചത്.
TAGGED:
case lodged against violators