ന്യൂഡൽഹി: മാസ്‌ക് ധരിക്കുന്നത് സ്വയം സുരക്ഷയ്ക്കു വേണ്ടിയെന്ന് ഡൽഹി ഹൈക്കോടതി. മാസ്ക് ധരിക്കുന്നത് ഒരു ഈഗോ ആയി കാണേണ്ടത്തില്ലെന്നും അത് കൊവിഡിൽ നിന്ന് സംരക്ഷണം നൽക്കാൻ വേണ്ടിയുളളത്താണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2020 സെപ്റ്റംബർ 9 ന് ജോലിക്ക് പോകുമ്പോൾ മാസ്ക് ധരിക്കാത്തതിന് ഡൽഹി പൊലീസ് 500 രൂപ പിഴ ഈടാക്കിയെന്നുളള പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. അഭിഭാഷകനായ സൗരഭ് ശർമയാണ് പരാതിക്കാരൻ. പരാതിക്കാരനോട് പിഴ അടയ്ക്കാനും കോടതി പറഞ്ഞു.
മാസ്ക് ധരിക്കുന്നത് സ്വയം സുരക്ഷയ്ക്ക് വേണ്ടി: ഡൽഹി ഹൈക്കോടതി
2020 സെപ്റ്റംബർ 9 ന് ജോലിക്ക് പോകുമ്പോൾ മാസ്ക് ധരിക്കാത്തതിന് ഡൽഹി പൊലീസ് 500 രൂപ പിഴ ഈടാക്കിയെന്നുളള പരാതിയിലാണ് കോടതിയുടെ നിരീക്ഷണം.
കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കുന്നത് വൈറസിൽ നിന്നുള്ള സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഒരാൾ ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തി കാറിന്‍റെ ഗ്ലാസ് തുറക്കാൻ ഇടയായാൽ അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ജസ്‌റ്റിസ് പ്രതിഭ എം സിങ് പറഞ്ഞു.
ആളുകൾ തനിച്ചായിരിക്കുമ്പോൾ കാറിൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഫർമാൻ അലി മാഗ്രെ പറഞ്ഞു. ഈ സമയത്താണ് മാസ്ക് ധരിക്കുന്നത് ഒരു ഈഗോ ആയി കാണേണ്ടത്തില്ലെന്ന് കോടതി നിരീക്ഷിച്ചത്.