ശ്രീനഗർ:ആസാദി കാ അമൃത് മഹോത്സവ് പരിപാടിയോടനുബന്ധച്ച് ശ്രീനഗറിൽ ജനങ്ങൾക്കായി ആയുധ പ്രദർശനം സംഘടിപ്പിച്ച് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്). വ്യാഴാഴ്‌ച ബിഎസ്എഫ് ക്യാമ്പിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മോർട്ടാർ ഉൾപ്പെടെയുള്ള നിരവധി ആയുധങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചതായി ബിഎസ്എഫ് കോൺസ്റ്റബിൾ ശക്തി സിങ് ഭാട്ടി അറിയിച്ചു.
ശ്രീനഗറിൽ ജനങ്ങൾക്കായി ആയുധ പ്രദർശനം സംഘടിപ്പിച്ച് ബിഎസ്എഫ് - ആയുധം പ്രദർശിപ്പിച്ച് അതിർത്തി രക്ഷാ സേന
വ്യാഴാഴ്‌ച ബിഎസ്എഫ് ക്യാമ്പിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്
ശ്രീനഗറിൽ ജനങ്ങൾക്കായി ആയുധ പ്രദർശനം സംഘടിപ്പിച്ച് ബിഎസ്എഫ്
കൂടാതെ വിവിധ ആയുധങ്ങളെക്കുറിച്ചും സ്‌ഫോടക വസ്തുക്കളെക്കുറിച്ചും വരുന്ന ആളുകൾക്ക് വിശദീകരിച്ചു നൽകി. ഇത്തരത്തിലുള്ള പരിപാടികൾ കൂടുതൽ സംഘടിപ്പിക്കണമെന്നും അതുവഴി രാജ്യത്തെ സൈനികരെ കുറിച്ചും അവർ ഉപയോഗിക്കുന്ന ആയുധങ്ങളെ കുറിച്ചും സാധാരണ ജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ സാധിക്കുമെന്നും പ്രദർശനം കാണാനെത്തിയവർ അഭിപ്രായപ്പെട്ടു.
ALSO READ: യുപി തെരഞ്ഞെടുപ്പ്; ജനവിധി മാനിക്കുന്നുവെന്ന് അസദുദ്ദീൻ ഉവൈസി