ന്യൂഡല്‍ഹി:പാവങ്ങളെ കൊള്ളയടിക്കുന്നവര്‍ എത്ര ഉന്നതരായാലും അവരെ വെറുതെ വിടില്ലെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. സെൻട്രല്‍ വിജിലന്‍സ് കമ്മിഷന്‍റേയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍റേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി ചെറാതായും വലുതായാലും അത് മറ്റുള്ളവരെ ബാധിക്കുമെന്ന് ഉറപ്പാണ്. ഇത് രാജ്യത്തെ സാധാരണക്കാരുടെ അവകാശങ്ങളെ ഇല്ലാതാക്കും. മാത്രമല്ല അത് രാജ്യത്തിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തെ തകര്‍ക്കും. അതിനാല്‍ തന്നെ രാജ്യത്ത് അഴിമതി നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.