മുംബൈ :അധികാരത്തിനായി ബാല്‍താക്കറെയുടെ ആശയങ്ങള്‍ താന്‍ ബലികഴിക്കില്ലെന്ന് ശിവസേന എംഎല്‍എ ഏക്‌നാഥ് ഷിന്‍ഡെ. പതിനൊന്ന് ശിവസേന എംഎല്‍എമാരുമായി ഗുജറാത്ത് - സൂറത്തിലെ ഒരു റിസോര്‍ട്ടില്‍ ക്യാംപ് ചെയ്യുന്നതിനിടെയാണ് ട്വിറ്ററിലൂടെയുള്ള പ്രതികരണം. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യ സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ അപകടത്തില്‍ ആക്കിയിരിക്കുകയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നടപടി.
'ബാലാസാഹേബിന്‍റെ ആശയങ്ങള്‍ ബലികഴിക്കില്ല' ; ഉറച്ച ശിവസൈനികനെന്ന് ഏക്‌നാഥ് ഷിന്‍ഡെ - വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ
പതിനൊന്ന് ശിവസേന എംഎല്‍എമാരുമായി സൂറത്തില്‍ ക്യാംപുചെയ്യുന്നതിനിടെയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രതികരണം
'ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠങ്ങള്‍ പകര്‍ന്നുതന്ന ബാലാസാഹേബിന്‍റെ ഉറച്ച ശിവ സൈനികരാണ്. അധികാരത്തിനായി ബാലാസാഹേബും ആനന്ദ് ഡിഗേയും പഠിപ്പിച്ച ആശയങ്ങള്‍ ഉപേക്ഷിക്കില്ല' - ഏക്‌നാഥ് ഷിന്‍ഡെ ട്വീറ്റുചെയ്‌തു. മഹാരാഷ്‌ട്ര താനെയിലെ പ്രമുഖ ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗെ, ഷിന്‍ഡെയുടെ രാഷ്‌ട്രീയ ഗുരുവാണ്.
ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ അടങ്ങിയ മഹാവികാസ് അഖാഡി സര്‍ക്കാറിനെതിരെ വിമത നീക്കവുമായാണ് ഷിന്‍ഡേയും പതിനൊന്ന് എംഎല്‍എമാരും സൂറത്തില്‍ ക്യാംപ് ചെയ്യുന്നത്. ഇവര്‍ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമത നീക്കത്തെ തുടര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡെയെ നിയമസഭാകക്ഷി നേതാവ് സ്ഥാനത്തുനിന്ന് ശിവസേന നീക്കിയിട്ടുണ്ട്.