തെലങ്കാനയിൽ അഭിഭാഷക സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് കെ.ടി രാമറാവു - അഭിഭാഷക സംരക്ഷണ നിയമം
ഹൈദരാബാദിലെ തെലങ്കാന ഭവനിൽ ലീഗൽ സെൽ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ്: തെലങ്കാനയിലെ അഭിഭാഷകരെ സംരക്ഷിക്കാൻ അഭിഭാഷക സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് ടിആർഎസ് വർക്കിങ് പ്രസിഡന്‍റും മന്ത്രിയുമായ കെ.ടി രാമറാവു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും കെ.ടി.ആർ പറഞ്ഞു. ഹൈദരാബാദിലെ തെലങ്കാന ഭവനിൽ ലീഗൽ സെൽ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി അഭിഭാഷക ദമ്പതിമാരുടെ കൊലപാതകത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ആ കേസിൽ ബന്ധപെട്ട പാർട്ടി പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പേരിൽ മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചത് ശരിയായില്ലെന്നും കെ.ടി.ആർ പറഞ്ഞു.