ന്യുഡൽഹി: കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇന്ത്യയുടെ 'ഭക്ഷ്യസേന' എന്നാണ് പ്രിയങ്ക ചോപ്ര കര്‍ഷകരെ വിശേഷിപ്പിച്ചത്. ''കർഷകർ ഇന്ത്യയുടെ ഭക്ഷ്യസേനയാണ്. അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടണം. അവരുടെ പ്രതീക്ഷകൾ അറിയണം. ഒരു ജനാധിപത്യരാജ്യത്ത് ഈ പ്രതിസന്ധി ഉടൻ പരിഹരിക്കപെടണം'', പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തു.
കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര - ന്യുഡൽഹി
ഇന്ത്യയുടെ 'ഭക്ഷ്യസേന' എന്നാണ് പ്രിയങ്ക ചോപ്ര കര്‍ഷകരെ വിശേഷിപ്പിച്ചത്. ഒരു ജനാധിപത്യരാജ്യത്ത് ഈ പ്രതിസന്ധി ഉടൻ പരിഹരിക്കപെടണമെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.
നിരവധി ബോളിവുഡ് താരങ്ങൾ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കർഷകർക്ക് തണുപ്പിനെ ചെറുക്കാൻ കമ്പിളി പുതപ്പ് വാങ്ങാനായി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ് ഒരുകോടി നൽകി. റിതേഷ് ദേശ്മുഖ്, ഗൗഹർ ഖാൻ, ചിത്രാംഗദ സിങ്ങ് തുടങ്ങിയവരും കര്‍ഷകർക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സമരം അവസാനിക്കാത്തതിനാൽ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചുച്ചേർക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. സമ്മേളനം ചേർന്നാലും ഇല്ലെങ്കിലും നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ കർഷകസംഘടനകൾ ഉറച്ചുനിൽക്കുകയാണ്. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഭാരത് ബന്ദിന് കോൺഗ്രസ് അടക്കം കൂടുതൽ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു.