ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ (Raj Kundra) എക്‌സ് പോസ്‌റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് (Raj Kundra social media post). കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് രാജ് കുന്ദ്ര എക്‌സിലൂടെ (ട്വിറ്റര്‍) അറിയിച്ചിരിക്കുകയാണ് (Raj Kundra announced his separation).
ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ തങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണെന്നും രാജ് കുന്ദ്ര പോസ്‌റ്റിലൂടെ അഭ്യര്‍ഥിക്കുന്നു. അതേസമയം രാജ് കുന്ദ്രയുടെ ഈ പോസ്‌റ്റ് പ്രൊമോഷണല്‍ തന്ത്രമാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലും രാജ് കുന്ദ്ര ഇതേ സന്ദേശം പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതികരണം അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.
Also Read:ശിൽപ ഷെട്ടി- റിച്ചാർഡ് ഗാരെ ചുംബന വിവാദം; പ്രവർത്തിയിൽ അശ്ലീലമില്ല, മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ശരിവച്ച് സെഷൻസ് കോടതി
'വേർപിരിയൽ' എന്നത് വിവാഹമോചനം ആണോ എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ ചിലരാകട്ടെ അതിശയം പ്രകടിപ്പിച്ചു. മറ്റുചിലര്‍, ഇത് രാജ് കുന്ദ്രയുടെ വരാനിരിക്കുന്ന സിനിമയായ UT69 ന്‍റെ പ്രൊമോഷണല്‍ തന്ത്രമാണെന്നും അഭിപ്രായപ്പെട്ടു. അതേസമയം, വേര്‍പിരിയല്‍ സംബന്ധിച്ച പോസ്‌റ്റുകളൊന്നും ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രാജ് കുന്ദ്രയുടെ ആദ്യ ചിത്രമാണ് UT69. UT69 ന്‍റെ ട്രെയിലര്‍ റിലീസിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി കുന്ദ്ര രംഗത്തെത്തിയത്. രാജ് കുന്ദ്രയുടെ യഥാര്‍ഥ ജീവിതം പറയുന്ന UT69ല്‍ അദ്ദേഹം തന്നെയാണ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. കുന്ദ്രയുടെ ജയിൽ കാലത്തെ അനുഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം.
Also Read:Shilpa Shetty's Sukhee Official Trailer : ഹൃദയസ്‌പർശിയായ കഥയുമായി ശിൽപ ഷെട്ടി; 'സുഖീ' ട്രെയിലർ പുറത്ത്
നീലച്ചിത്ര നിര്‍മാണ കേസില്‍ 2021 ജൂലൈയിൽ രാജ് കുന്ദ്ര അറസ്‌റ്റിലാവുകയും മുംബൈയിലെ ആർതർ റോഡ് ജയിലിൽ തടവിലാവുകയും ചെയ്‌തത് ഉള്‍പ്പെടെയുള്ള നിയമ പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു. ഏകദേശം രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് തുടങ്ങിയ പ്രകാരമുള്ള കുറ്റങ്ങളാണ് രാജ് കുന്ദ്രയ്‌ക്കെതിരെയുള്ളത്.
അതേസമയം തന്നെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയതാണെന്ന് രാജ് കുന്ദ്ര പലകുറി ആവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ താന്‍ നേരിട്ട നിയമപ്രശ്‌നങ്ങളും ജയില്‍വാസവും വരച്ചുകാട്ടുന്ന തന്‍റെ ചിത്രം UT69 നവംബര്‍ 3ന് റിലീസിനൊരുങ്ങുകയാണ്. UT69 ട്രെയിലർ ലോഞ്ചിംഗിനിടെ (UT69 trailer launch) രാജ് കുന്ദ്ര മാധ്യമങ്ങളുമായി സംവദിച്ചിരുന്നു.
തന്‍റെ സിനിമയെ കുറിച്ചുള്ള ആശയം ശില്‍പ ഷെട്ടിയുമായി പങ്കുവച്ച കാര്യവും ട്രെയിലര്‍ ലോഞ്ചിനിടെ കുന്ദ്ര വെളിപ്പെടുത്തി. ഇതേകുറിച്ചുള്ള ആശയം ശില്‍പ ഷെട്ടിയോട് പറഞ്ഞപ്പോള്‍, അവള്‍ക്ക് ആദ്യം ഇതേകുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് തന്നെ പിന്തുണച്ചുവെന്നും കുന്ദ്ര വ്യക്തമാക്കി. 2009ലായിരുന്നു രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും തമ്മിലുള്ള വിവാഹം (Raj Kundra Shilpa Shetty wedding). വിയാന്‍, സമീഷ എന്നിവരാണ് മക്കള്‍.
Also Read:മനം മയക്കുന്ന സൗന്ദര്യം; പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരസുന്ദരിമാർ