ന്യൂഡൽഹി : പതിറ്റാണ്ടുകളായി തുടരുന്ന ഇന്തോ - നാഗ സമാധാന ചർച്ചകൾക്ക് അന്തിമ പരിഹാരം കണ്ടെത്താൻ കേന്ദ്രസർക്കാർ നാഗാ നാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളുമായി (എൻഎൻപിജി) നടത്തുന്ന സമാധാന ചർച്ചകൾക്കോ പരിഹാര കരാറുകളുടെയോ ഭാഗമാകില്ലെന്ന് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ്‌സിഎൻ-ഐഎം). നാഗാലാൻഡിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരായി നിലകൊള്ളുന്നവരാണ് എൻഎൻപിജി. അത്തരമൊരു സാഹചര്യത്തിൽ അവരുമായി നടത്തുന്ന സമാധാന ചർച്ചകൾ വലിയ ദുരന്തത്തിന് മാത്രമേ വഴിവയ്ക്കൂ എന്നാണ് എൻഎസ്‌സിഎൻന്‍റെ വാദം.
ഇന്തോ - നാഗ സമാധാന ചർച്ചകളിൽ ഭാഗമാകില്ലെന്ന് എൻഎസ്‌സിഎൻ-ഐഎം - NSCN-IM
നാഗാലാൻഡിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന നാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളുമായി നടത്തുന്ന പരിഹാര ചർച്ചകളുടെ ഭാഗമാകില്ലെന്ന് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്
നാഗാലാൻഡിലെ ജനങ്ങളുടെ അവകാശങ്ങൾക്കെതിരായി ഇന്ത്യ ഗവൺമെന്‍റ് സൃഷ്‌ടിച്ച ഒരു മൂന്നാം കക്ഷിയാണ് എൻഎൻപിജി എന്നാണ് ആരോപണം. ഇന്ത്യ ഗവൺമെന്‍റും എൻഎസ്‌സിഎനും തമ്മിലുള്ള ഉടമ്പടി 2015 ഓഗസ്റ്റ് 3-ന് ഒപ്പുവച്ചു. കൂടാതെ 2017 നവംബർ 17-ന് ഇന്ത്യ ഗവൺമെന്‍റും നാഗ നാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളും (എൻഎൻപിജി) തമ്മിൽ യോജിച്ച നിലപാട് ഒപ്പുവയ്ക്കുകയും സൗഹാർദത്തിൽ എത്തിച്ചേരുകയും ചെയ്‌തിരുന്നു.
ഇരുപക്ഷത്തിനും സ്വീകാര്യമായ പരിഹാരം കൈക്കൊണ്ട് 2019 ഒക്ടോബർ 31 ന് ചർച്ചകൾ അവസാനിച്ചു. നാഗാ സമാധാന ചർച്ചകൾക്കുവേണ്ടി കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായി തമിഴ്‌നാട് ഗവർണറായ ആർഎൻ രവിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തി. എന്നാൽ 2015ൽ ഒപ്പുവച്ച ഉടമ്പടി ആർഎൻ രവി വീണ്ടും എഡിറ്റ് ചെയ്‌തുവെന്നാണ് എൻഎസ്‌സിഎന്‍റെ ആരോപണം.