കേരളം

kerala

ETV Bharat / bharat

യുക്രൈൻ രക്ഷാദൗത്യം; ഓപ്പറേഷൻ ഗംഗ ഊർജിതമാക്കണമെന്ന് രാഹുൽ ഗാന്ധി

യുക്രൈനിലെ വിദ്യാർഥികൾക്കൊപ്പവും അവരുടെ കുടുംബങ്ങൾക്കൊപ്പവുമാണ് താനെന്നും ഒരു രക്ഷിതാവും ഈ സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

യുക്രൈൻ രക്ഷാദൗത്യം  ഓപ്പറേഷൻ ഗംഗ  ഓപ്പറേഷൻ ഗംഗ ഊർജിതമാക്കണമെന്ന് രാഹുൽ ഗാന്ധി  കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി  യുക്രൈൻ റഷ്യ യുദ്ധം  യുക്രൈൻ റഷ്യ പ്രതിസന്ധി  We can't abandon our own people  Rahul Gandhi on Indian students stranded in Ukraine  Russia Ukraine war  Russia Ukraine conflict  operation ganga  Rahul Gandhi against central government
യുക്രൈൻ രക്ഷാദൗത്യം; ഓപ്പറേഷൻ ഗംഗ ഊർജിതമാക്കണമെന്ന് രാഹുൽ ഗാന്ധി

By

Published : Feb 28, 2022, 4:52 PM IST

ന്യൂഡൽഹി:യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്ന രക്ഷാദൗത്യ പദ്ധതികൾ പൗരന്മാരെയും കുടുംബങ്ങളെയും അറിയിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുക്രൈനിൽ വിദ്യാർഥികളെ സൈനികർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

യുക്രൈനിലെ വിദ്യാർഥികൾക്കൊപ്പവും അവരുടെ കുടുംബങ്ങൾക്കൊപ്പവുമാണ് താനെന്നും ഒരു രക്ഷിതാവും ഈ സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്രസർക്കാർ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളുമായും അവരുടെ കുടുംബങ്ങളുമായും രക്ഷാദൗത്യം പങ്കുവക്കണമെന്നും നമുക്ക് നമ്മുടെ ആളുകളെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

കൃത്യമായ സമയത്ത് സർക്കാർ രക്ഷാദൗത്യം ആരംഭിച്ചില്ലെന്നും യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഇന്ത്യൻ സർക്കാർ രക്ഷാദൗത്യം തുടങ്ങിയതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

യുക്രൈനിൽ ഇന്ത്യൻ പൗരന്മാരെ മർദിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് കോൺഗ്രസും സർക്കാരിനെതിരെ രംഗത്തെത്തി. വിദേശരാജ്യങ്ങളിൽ വച്ച് പൗരന്മാർക്ക് ഏൽക്കുന്ന മർദനം രാജ്യത്തിന്‍റെ അന്തസിനും അഭിമാനത്തിനും ഏൽക്കുന്ന ക്ഷതമാണെന്നും തെരഞ്ഞെടുപ്പ് വിട്ട് കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളുടെ സമ്മർദം കുറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ALSO READ:യുക്രൈന്‍ പ്രതിസന്ധി: പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്ന് മാർപാപ്പ

ABOUT THE AUTHOR

...view details