ന്യൂഡൽഹി: ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽകർഷകർക്കായി സർക്കാർ ഒരുക്കിയ ഭക്ഷണപാനീയങ്ങൾ കർഷക യൂണിയനുകൾ ബഹിഷ്‌കരിച്ചു. കർഷക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്രവും കർഷകരും തമ്മിലുള്ള നാലാം ഘട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് കർഷകരുടെ തീരുമാനം. “സർക്കാർ നൽകുന്ന ഭക്ഷണമോ ചായയോ ഞങ്ങൾ സ്വീകരിക്കില്ല. ഞങ്ങൾ സ്വന്തമായി ഭക്ഷണം കൊണ്ടുവന്നെന്നും കർഷക നേതാക്കൾ പറഞ്ഞു.
'സർക്കാരിന്‍റെ ഭക്ഷണം വേണ്ട'; നിലപാട് കടുപ്പിച്ച് കർഷകർ
കർഷക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്രവും കർഷകരും തമ്മിലുള്ള നാലാം ഘട്ട ചർച്ച പുരോഗമിക്കുന്നു.
കർഷകർ
കേന്ദ്രവും കർഷകരുടെ പ്രതിനിധികളും തമ്മിലുളള നാലാം വട്ട ചർച്ച ഇന്ന് ഉച്ചയ്ക്ക് വിഗ്യാൻ ഭവനിൽ ആരംഭിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി പീയൂഷ് ഗോയലും ചർച്ചയിൽ പങ്കെടുത്തു. കാര്‍ഷിക നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് ഇന്നലെ കരട് സമര്‍പ്പിച്ചിരുന്നു. താങ്ങുവിലയില്‍ മാത്രം ഉറപ്പ് ലഭിച്ചാല്‍ പോരെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
Last Updated : Dec 3, 2020, 5:50 PM IST