ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണ സംവിധാനം ഭയരഹിതമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്‍റ് ജനറൽ വൈ.കെ ജോഷി. സുരക്ഷാസേനയുടെ പ്രവർത്തനങ്ങൾ മേഖലയിലെ തീവ്രവാദ ശൃംഖലകൾക്ക് കനത്ത പ്രഹരമേൽപ്പിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ സുരക്ഷ ശക്തമാണ്. വേറെ വഴിയില്ലാതെ തീവ്രവാദികൾ സാധാരണക്കാരെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്. ശക്തമായ നേതൃത്വങ്ങളില്ലാത്ത ചില തീവ്രവാദ ഗ്രൂപ്പുകൾ പ്രദേശത്ത് അവശേഷിക്കുന്നുണ്ട്. എന്നാൽ മതിയായ ആയുധങ്ങൾ ഒന്നും തന്നെ അത്തരം ഗ്രൂപ്പുകളുടെ പക്കൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്‌മീരിൽ സമാധാനം നിലനിർത്താൻ സൈന്യം പ്രതിജ്ഞാബദ്ധമെന്ന് വൈ.കെ ജോഷി
ഇപ്പോൾ ജമ്മുകശ്മീരിലെ തീവ്രവാദികളുടെ എണ്ണം 200ഓളം മാത്രമെന്നാണ് കണക്കുകൂട്ടൽ.
Also Read:നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പശ്ചിമ ബംഗാളിൽ 37 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു: ദിലീപ് ഘോഷ്
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ സൈന്യം തുടരും. ഇപ്പോൾ ജമ്മുകശ്മീരിലെ തീവ്രവാദികളുടെ എണ്ണം 200ഓളം മാത്രമാണെന്നാണ് കണക്കുകൂട്ടൽ. എണ്ണം കുറവാണെങ്കിലും അവരുടെ സാന്നിധ്യം തള്ളിക്കളയാൻ അവില്ലെന്നും ലെഫ്റ്റനന്‍റ് ജനറൽ പറഞ്ഞു. ഓപ്പറേഷൻ സദ്ഭാവന പദ്ധതി താഴ്‌വരയിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ തുറന്ന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് സദ്ഭാവന. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് യുവാക്കളെ മാറ്റി നിർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണെന്നും ലെഫ്റ്റനന്‍റ് ജനറൽ പറഞ്ഞു.