കൊൽക്കത്ത:പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക ആക്രമണം. ബിജെപി-തൃണമൂൽ സംഘർഷത്തിലും വെടിവെപ്പിലും നാല് പേർ മരിച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ട നാല് പേർ ടിഎംസി പ്രവർത്തകരാണെന്നാണ് വിവരം. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. പ്രശ്‌ന ബാധിത പ്രദേശത്ത് 72 മണിക്കൂർ നേരത്തേക്ക് രാഷ്‌ട്രീയ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തി. ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. ബെഹാറിലെ സിറ്റാൽകുർചിയിൽ വോട്ടെടുപ്പ് മാറ്റിവച്ചു.
പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ്: വ്യാപക അക്രമം, നാല് പേർ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ട നാല് പേർ ടിഎംസി പ്രവർത്തകരാണെന്നാണ് വിവരം. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പ്രശ്‌ന ബാധിത പ്രദേശത്ത് 72 മണിക്കൂർ നേരത്തേക്ക് രാഷ്‌ട്രീയ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തി.
പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു
പോളിങ് ബൂത്തിൽ നിന്നാണ് ആദ്യം അക്രമം ഉണ്ടായത്. തുടർന്ന് കേന്ദ്രസേന വെടിയുതിർക്കുകയായിരുന്നു. അതേസമയം കേന്ദ്ര സേന വെടിവെച്ചതിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. വൈകിട്ട് അഞ്ച് മണി വരെ 76.16 ശതമാനം പോളിങ് രേഖപ്പെടുത്തി.