പശ്ചിമബംഗാളില്‍ ബോംബ് സ്ഫോടനം; ആറ് ബിജെപി പ്രവർത്തകർക്ക് പരിക്ക് - bjp
നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു
സൗത്ത് 24 പർഗാനയില്‍ ബോംബ് സ്ഫോടനം; ബിജെപി പ്രവർത്തകർക്ക് പരിക്ക്
കൊല്‍ക്കത്ത: സൗത്ത് 24 പർഗാനയിലെ രാംപൂർ ഗ്രാമത്തിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.