കൊൽക്കത്ത: ബംഗാളിൽ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ ഭാരതീയ ജനതാ പാർട്ടി നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. കൈലാഷ് വിജയവാർഗിയ, തേജസ്വി സൂര്യ, രാഹുൽ സിൻഹ, എം.പി ലോക്കറ്റ് ചാറ്റർജി, ജയ് പ്രകാശ് മജുംദാർ, ബിശ്വപ്രിയ റോയ് ചൗധരി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് കേസ്. ക്രമസമാധാന ലംഘനം, പൊതുമുതൽ നശിപ്പിക്കുക തുടങ്ങി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹർത്താലിനിടെ സംഘർഷം; ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.ഐ.ആർ - കൊൽക്കത്ത
കൈലാഷ് വിജയവാർഗിയ, തേജസ്വി സൂര്യ, രാഹുൽ സിൻഹ, എം.പി ലോക്കറ്റ് ചാറ്റർജി, ജയ് പ്രകാശ് മജുംദാർ, ബിശ്വപ്രിയ റോയ് ചൗധരി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് കേസ്.
ഹർത്താലിനിടെ സംഘർഷം; ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.ഐ.ആർ
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ബി.ജെ.പി നേതാക്കളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന ബി.ജെ.പി പ്രവർത്തകൻ ഉലെൻ റോയ് മരിച്ചരുന്നു. ബി.ജെ.പി പ്രവർത്തകൻ്റെ മരണത്തിൽ പ്രതിഷേധിച്ച് വടക്കൻ ബംഗാളിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തതിരുന്നു. 12 മണിക്കൂർ നീണ്ട ഹർത്താലിനിടെയാണ് സംഘർഷമുണ്ടായത്.
അതേസമയം ബി.ജെ.പി പ്രവർത്തകൻ ഉലെൻ റോയുടെ മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.