ദിസ്പൂർ:പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിൽ ഭയന്ന് അസമിലേക്ക് കുടിയേറിയ അഭയാർഥികളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. അസമിലെ അഗോമാനി പ്രദേശത്തെ രൺപാഗ്ലി ക്യാമ്പിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ഏറ്റുമുട്ടൽ സമീപനം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ഗവർണർ പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ സന്ദർശിക്കുകയും അക്രമത്തിൽ പരിക്കേറ്റവരുമായി സംവദിക്കുകയും ചെയ്തിരുന്നു. കുറ്റവാളികൾക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം മമത ബാനർജി സർക്കാരിനോട് ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിൽ ഒമ്പത് പാർട്ടി പ്രവർത്തക നഷ്ടമായെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ആരോപണം നിഷേധിച്ചു.