കൊല്‍ക്കത്ത:ബംഗാളിലെ ജനപ്രതിനിധികള്‍ക്കെതിരെ അഴിമതിയാരോപണവുമായി ഗവര്‍ണര്‍ ജഗ്‌ദീപ് ധൻഖർ. അഴിമതി കാട്ടി ജനപ്രതിനിധികള്‍ വന്‍ തോതില്‍ സ്വത്ത് സമ്പാദിക്കുന്നുണ്ടെന്നും ഇത്തരക്കാര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്‌തു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ടാഗ് ചെയ്‌തായിരുന്നു ജഗ്‌ദീപ് ധാംഘരിന്‍റെ ട്വീറ്റ്.
ബംഗാളില്‍ അഴിമതി കുതിച്ചുയരുന്നുവെന്ന് ഗവര്‍ണര്‍ - അഴിമതി വാര്‍ത്തകള്‍
കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഏറ്റുമുട്ടാറുണ്ട്. ജഗ്‌ദീപ് ധൻഖർ സംസ്ഥാനത്ത് മറ്റൊരു ഭരണസംവിധാനം നടപ്പിലാക്കുകയാണെന്ന് മമതാ ബാനര്‍ജി നേരത്തെ തുറന്നടിച്ചിരുന്നു.
![ബംഗാളില്‍ അഴിമതി കുതിച്ചുയരുന്നുവെന്ന് ഗവര്‍ണര്‍ WB Governor news public servants corruption ബംഗാള്‍ ഗവര്‍ണര്‍ അഴിമതി വാര്‍ത്തകള്‍ മമതാ ബാനര്‍ജി വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9632354-799-9632354-1606108291239.jpg)
"ഭീകരമായ അഴിമതിയുടെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പൊതുസേവകർ അവിശ്വസനീയമാം വിധമാണ് സമ്പത്ത് സ്വരൂപിച്ചിരിക്കുന്നത്. സാധാരണക്കാര്‍ ആശങ്കാകുലരാണ്. അഴിമതി കാണിക്കുന്നവര്‍ക്ക് ഭരണത്തിലുള്ളവരുടെ പിന്തുണയുണ്ടെന്നാണ് പൊതുവെയുള്ള ജനസംസാരം. ഇത് സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തെ ബാധിക്കുന്നതാണ്," ധൻഖർ ട്വീറ്റ് ചെയ്തു.
"അഴിമതിയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും തുറന്നുകാട്ടുകയും ചെയ്യുക - അനധികൃതമായി സമ്പാദിച്ച സമ്പത്ത് എങ്ങോട്ടാണ് ഇവര്‍ കൊണ്ടുപോയതെന്ന് കണ്ടെത്തണം. ഇവരെ നിയന്ത്രിക്കേണ്ടത് ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമാണ്" കൊല്‍ക്കത്ത പൊലീസിനെ ടാഗ് ചെയ്‌ത് ധൻഖർ ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഏറ്റുമുട്ടാറുണ്ട്. ജഗ്‌ദീപ് ധൻഖർ സംസ്ഥാനത്ത് മറ്റൊരു ഭരണസംവിധാനം നടപ്പിലാക്കുകയാണെന്ന് മമതാ ബാനര്‍ജി നേരത്തെ തുറന്നടിച്ചിരുന്നു.